തടിച്ചുകൂടി ആരാധകർ, ബസ്സിന് മുകളില്‍ കയറി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേൽപ്പ്; വിഡിയോ

ഷൂട്ടിങ്ങിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്ക്സറ്റയിൽസ് കോംപ്ലക്സിനു മുൻപിൽ താരത്തെ കാണാനായി നൂറു കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്
വിജയ് ആരാധകരെ അഭിവാദ്യം ചെയ്യുന്നു
വിജയ് ആരാധകരെ അഭിവാദ്യം ചെയ്യുന്നുട്വിറ്റര്‍

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നിൽ എത്തി നടൻ വിജയ്. പുതുച്ചേരിയിൽ വച്ചാണ് താരം ആരാധകരെ കണ്ടത്. പുതിയ ചിത്രം ​ഗ്രേറ്റസ്റ്റ് ഓഫി ദി ഓൾ ടൈംസിന്റെ ചിത്രീകരണത്തിനിടെയാണ് താരം ആരാധകരെ കാണാനെത്തിയത്. ആരാധകരെ അഭിവാദ്യമർപ്പിക്കാനായി താരം നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിൽ കയറി. പുഷ്പ വൃഷ്ടി നടത്തിയാണ് ആരാധകർ താരത്തെ സ്വീകരിച്ചത്.

ഷൂട്ടിങ്ങിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്ക്സറ്റയിൽസ് കോംപ്ലക്സിനു മുൻപിൽ താരത്തെ കാണാനായി നൂറു കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇതോടെ താരം ആരാധകരെ കാണാനായി എത്തുകയായിരുന്നു. ക്ലീൻ ഷേവ് ലുക്കിലാണ് താരം എത്തിയത്. ബസ്സിന് മുകളിലേക്ക് താരം കയറിയതോടെ ആരാധകർ ആവേശത്തിലായി. കയ്യിൽ കരുതിയിരുന്ന പൂക്കൾ അവർ താരത്തിനു മേലേക്ക് എറിഞ്ഞു. ആരാധകർക്കൊപ്പം സെൽഫി വിഡിയോ പകർത്തിയതിനു ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകർ തടിച്ചുകൂടിയതോടെ പുതുച്ചേരി കടലൂർ റോഡിൽ അര മണിക്കൂറോളം ​ഗതാ​ഗതം സ്തംഭിച്ചു.

വിജയ് ആരാധകരെ അഭിവാദ്യം ചെയ്യുന്നു
'പൂനത്തിന്റെ അമ്മയ്ക്കും കാന്‍സറായിരുന്നു': നടിയുടെ വ്യാജ മരണത്തില്‍ കുറിപ്പുമായി ഏജന്‍സി

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗ്രേറ്റസ്റ്റ് ഓഫ് ദി ഓൾ ടൈം. ചിത്രത്തിൽ പല ലുക്കുകളിലായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതിനു ശേഷമുള്ള സിനിമയോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുമെന്നും താരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com