'പൂനത്തിന്റെ അമ്മയ്ക്കും കാന്‍സറായിരുന്നു': നടിയുടെ വ്യാജ മരണത്തില്‍ കുറിപ്പുമായി ഏജന്‍സി

പബ്ലിസിറ്റി സ്റ്റണ്ടില്‍ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുറിപ്പ്
പൂനം പാണ്ഡെ
പൂനം പാണ്ഡെഇന്‍സ്റ്റഗ്രാം

ടി പൂനം പാണ്ഡെയുടെ വ്യാജ മരണം സൃഷ്ടിച്ചതില്‍ മാപ്പ് പറഞ്ഞ് ഏജന്‍സി സ്‌കബംഗ്. നടിയുടെ മരണം സൃഷ്ടിച്ചതിനു പിന്നില്‍ തങ്ങളായിരുന്നെന്ന് ഇവര്‍ തുറന്നു പറഞ്ഞു. സെര്‍വിക്കന്‍ കാന്‍സറിനേക്കുറിച്ചുള്ള ബോധവല്‍ക്കരണം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. പബ്ലിസിറ്റി സ്റ്റണ്ടില്‍ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുറിപ്പ് എത്തിയത്.

പൂനം പാണ്ഡെ
ഗ്രാമിയില്‍ തിളങ്ങി ശങ്കര്‍ മഹാദേവന്റെ 'ശക്തി'; മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം: സക്കീര്‍ ഹുസൈന് മൂന്ന് പുരസ്‌കാരം

കാന്‍സര്‍ ബാധിതരും അവരുടെ ബന്ധുക്കളും കടന്നുപോയ ബുദ്ധിമുട്ടിന് ക്ഷമ പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. 2022ല്‍ 1,23,907 പേര്‍ക്ക് സര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചെന്നും 77,348 പേര്‍ ഇതുമൂലം മരിച്ചു എന്നുമാണ് പറയുന്നത്. സ്തനാര്‍ബുദത്തിന് ശേഷം ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. പൂനത്തിന്റെ അമ്മ കാന്‍സര്‍ പോരാട്ടം നടത്തിയിട്ടുണ്ട്. ഇത്തരമൊരു രോഗത്തിന്റെ വെല്ലുവിളി നേരിട്ട് അറിയാവുന്നതുകൊണ്ടാണ് അത് തടയാനുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ പൂനം പങ്കാളിയായത് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പൂനം പാണ്ഡെ
'വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്'; പൂൾ പാർട്ടി വിഡിയോയ്ക്ക് താഴെ അധിക്ഷേപം, മറുപടിയുമായി സ്വാസിക

വെള്ളിയാഴ്ചയാണ് 32കാരിയായ പൂനം അന്തരിച്ചെന്ന് താരത്തിന്റെ ടീം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചായിരുന്നു മരണമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം വിഡിയോയിലൂടെ പൂനം പാണ്ഡെ പ്രത്യക്ഷപ്പെടുതകയായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായാണ് കടുംകൈ ചെയ്തതെന്നും താരം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com