'പാര്‍വതിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയി'; അഞ്ച് വര്‍ഷത്തിനുശേഷം മറുപടിയുമായി സന്ദീപ് റെഡ്ഡി

മഹത്വവല്‍ക്കരണം എന്താണെന്ന് സാധാരണക്കാര്‍ക്ക് പോയിട്ട് അഭിനേതാക്കള്‍ക്ക് പോലും മനസിലാവുന്നില്ല
പാര്‍വതി തിരുവോത്ത്, സന്ദീപ് റെഡ്ഡി വാങ്ക
പാര്‍വതി തിരുവോത്ത്, സന്ദീപ് റെഡ്ഡി വാങ്കഫെയ്സ്ബുക്ക്

ര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് സിനിമകളെ വിമര്‍ശിച്ചുകൊണ്ടുള്ള നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക. ജോക്കറിനെ പിന്തുണച്ചും അര്‍ജുന്‍ റെഡ്ഡിയെ എതിര്‍ത്തുമുള്ള പാര്‍വതിയുടെ വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയി എന്നാണ് സംവിധായകന്‍ പറയുന്നത്.

മഹത്വവല്‍ക്കരണം എന്താണെന്ന് സാധാരണക്കാര്‍ക്ക് പോയിട്ട് അഭിനേതാക്കള്‍ക്ക് പോലും മനസിലാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍വതിയെക്കുറിച്ച് സന്ദീപ് പറഞ്ഞത്.

പടികളില്‍ നിന്ന് ജോക്കര്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അവര്‍ക്ക് തോന്നുന്നില്ല അത് ഗ്ലോറിഫിക്കേഷന്‍ ആണെന്ന്. ഞാന്‍ ഞെട്ടിപ്പോയി. അവര്‍ നല്ലൊരു അഭിനേതാവാണ്

മലയാളത്തില്‍ ഒരു നടിയുണ്ട്, പാര്‍വതി തിരുവോത്ത് എന്നാണ് പേര്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി, ഹോളിവുഡ് ചിത്രം ജോക്കര്‍ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ല എന്ന്. പടികളില്‍ നിന്ന് ജോക്കര്‍ ഡാന്‍സ് ചെയ്യുമ്പോള്‍ അവര്‍ക്ക് തോന്നുന്നില്ല അത് ഗ്ലോറിഫിക്കേഷന്‍ ആണെന്ന്. ഞാന്‍ ഞെട്ടിപ്പോയി. അവര്‍ നല്ലൊരു അഭിനേതാവാണ്. അവരെപ്പോലുള്ള ഒരാള്‍ക്ക് 'ജോക്കര്‍' എന്ന സിനിമ അക്രമത്തെ മഹത്വവല്‍ക്കരണമായി തോന്നാതിരിക്കുകയും അര്‍ജുന്‍ റെഡ്ഡിയിലും കബീര്‍ സിങ്ങിലും അതുണ്ടെന്ന് തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ സാധാരണ പ്രേക്ഷകരില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം.- അര്‍ജുന്‍ റെഡ്ഡി പറഞ്ഞു.

പാര്‍വതി തിരുവോത്ത്, സന്ദീപ് റെഡ്ഡി വാങ്ക
'ഞാൻ അഭിനയിച്ചാൽ നിങ്ങളുടെ സിനിമകൾ പൊട്ടും, സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ് '; അനിമൽ സംവിധായകന് മറുപടിയുമായി കങ്കണ

2019ല്‍ ഫിലിം കമ്പാനിയനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പരാമര്‍ശം. അര്‍ജുന്‍ റെഡ്ഡിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവത്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണെന്നാണ് താരം പറഞ്ഞത്. ജോക്കറില്‍ ആ കഥാപാത്രത്തോട് സഹതാപം തോന്നുമെങ്കിലും മഹത്വവല്‍ക്കരിക്കുന്നതായി തോന്നിയില്ല എന്നുമാണ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com