മാടമ്പള്ളിയിലെ ആ ക്രൂരനായ കാരണവരായി കൊടുമൺ പോറ്റി; ഭ്രമയു​ഗം പശ്ചാത്തലത്തിൽ മണിച്ചിത്രത്താഴിന്റെ റീക്രിയേഷൻ

അര്‍ജുന്‍ അശോകന്‍ രാമനാഥനായും അമൽദ ലിസ് നാഗവള്ളിയായും മണിച്ചിത്രത്താഴിന്‍റെ ഫ്രെയിമിലേക്ക് വരുന്നു
ഭ്രമയുഗം പശ്ചാത്തലമാക്കി മണിച്ചിത്രത്താഴിന്‍റെ റീക്രിയേഷന്‍
ഭ്രമയുഗം പശ്ചാത്തലമാക്കി മണിച്ചിത്രത്താഴിന്‍റെ റീക്രിയേഷന്‍ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീന്‍ഷോട്ട്

രാധകരുടെ കയ്യടി നേടി മമ്മൂട്ടിയുടെ 'കൊടുമണ്‍ പോറ്റി' തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വേറിട്ട വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി നിറഞ്ഞാടുകയാണ്. അതിനിടെയാണ് സോഷ്യല്‍മീഡിയയില്‍ മറ്റൊരു വിഡിയോ തരംഗമാകുന്നത്.

ഭ്രമയുഗം പശ്ചാത്തലമാക്കി മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക് സിനിമകളില്‍ ഒന്നായ മണിച്ചിത്രത്താഴിന്‍റെ റീക്രിയേഷന്‍. മാടമ്പള്ളിയിലെ ആ ക്രൂരനായ കാരണവരായാണ് മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയെ കാണിച്ചിരിക്കുന്നത്. നാഗവള്ളിയും രാമനാഥനുമായുള്ള പ്രണയം കാരണവര്‍ അറിയുന്നതും നാഗവള്ളിയെ കാരണവര്‍ കൊല്ലുന്നതും ബാസുര വിശദീകരിക്കുന്നിടത്താണ് ഭ്രമയുഗം രംഗങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ രാമനാഥനായും അമൽദ ലിസ് നാഗവള്ളിയായും മണിച്ചിത്രത്താഴിന്‍റെ ഫ്രെയിമിലേക്ക് വരുന്നു. ഡോ. സണ്ണിയും വിഡിയോ പ്രത്യക്ഷപ്പെടുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭ്രമയുഗം പശ്ചാത്തലമാക്കി മണിച്ചിത്രത്താഴിന്‍റെ റീക്രിയേഷന്‍
അഭിമുഖത്തിനിടെ അപ്രതീക്ഷിത 'അതിഥി'; ഞെട്ടി അവതാരക, ഐശ്വര്യ റായ് ആയത് നന്നായെന്ന് ആരാധകര്‍

മികച്ച എഡിറ്റിങ് എന്നാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം. അതേസമയം വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമൽദ ലിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com