അഭിമുഖത്തിനിടെ അപ്രതീക്ഷിത 'അതിഥി'; ഞെട്ടി അവതാരക, ഐശ്വര്യ റായ് ആയത് നന്നായെന്ന് ആരാധകര്‍

വർഷങ്ങൾക്ക് മുൻപ് നടന്ന അഭിമുഖത്തിന്‍റെ ബിഹൈന്‍ഡ് ദ സീൻ ആണ് ഇപ്പോള്‍ വൈറലാകുന്നത്
ഐശ്വര്യ റായ്, സിമി ഗരേവാള്‍
ഐശ്വര്യ റായ്, സിമി ഗരേവാള്‍ഇന്‍സ്റ്റഗ്രാം

ഷൂട്ടിങ്ങിനിടെ നടക്കുന്ന രസകരമായ ചില സന്ദർഭങ്ങൾ പിന്നീട് ബിഹൈന്‍ഡ് ദ സീൻ ആയി അണിയറപ്രവർത്തകർ പുറത്തുവരാറുണ്ട്. അതിൽ ചിലത് സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ കൗതുകം നിറഞ്ഞ ഒരു ബിഹൈന്‍ഡ് ദ സീൻ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

വർഷങ്ങൾക്ക് മുൻപ് നടി ഐശ്വര്യ റായ് മാധ്യമ പ്രവര്‍ത്തക സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി ഒരു പാറ്റ ചാടി വീഴുകയും അവതാരക ഞെട്ടുന്നതും വീഡിയോയിൽ കാണാം. എന്നാൽ പാറ്റയെ കണ്ടിട്ടും ഐശ്വര്യ വളരെ കൂളായി സാഹചര്യം കൈകാര്യം ചെയ്യുന്നതാണ് വിഡിയോ.

ഐശ്വര്യ റായ്, സിമി ഗരേവാള്‍
'മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു; പ്രിയദർശാ നീയും': വീണ്ടും വിമർശനവുമായി കെടി ജലീൽ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാറ്റയെ എടുത്തു മാറ്റാൻ ഐശ്വര്യ അണിയറ പ്രവര്‍ത്തകരോട് പറയുന്നുണ്ട്. അണിയറ പ്രവർത്തകൻ പാറ്റയെ പിടിക്കുന്നതിനിടെ ഇത്ര സ്‌നേഹത്തോടെ പാറ്റയെ പിടിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും ഐശ്വര്യ കമന്റടിക്കുന്നുണ്ട്. മറ്റേത് നടി ആണെങ്കിലും ഈ സാഹചര്യത്തിൽ ബഹളമുണ്ടാക്കുമായിരുന്നു വെന്നും ഐശ്വര്യ സഹചര്യം വളരെ നന്നായി കൈകാര്യം ചെയ്തുവെന്നുമാണ് ആളുകളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com