'ബാഹുബലി' ഛായാ​ഗ്രാഹകൻ സെന്തിൽ കുമാറിന്റെ ഭാര്യ അന്തരിച്ചു

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു
സെന്തില്‍ കുമാറും റൂഹിയും
സെന്തില്‍ കുമാറും റൂഹിയുംട്വിറ്റര്‍

പ്രമുഖ തെലുങ്ക് ഛായാ​ഗ്രഹകൻ കെകെ സെന്തിൽ കുമാറിന്റെ ഭാര്യയും ​യോ​ഗ പരിശീലകയുമായ റൂഹി(റൂഹീനാസ് ) അന്തരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമായത്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

സെന്തില്‍ കുമാറും റൂഹിയും
മാടമ്പള്ളിയിലെ ആ ക്രൂരനായ കാരണവരായി കൊടുമൺ പോറ്റി; ഭ്രമയു​ഗം പശ്ചാത്തലത്തിൽ മണിച്ചിത്രത്താഴിന്റെ റീക്രിയേഷൻ

റൂഹിയുടെ മരണം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് എത്തിയത്. യോ​ഗ ഇൻസ്ട്രക്ടറായ റൂഹി പ്രഭാസ്, അനുഷ്ക, ഇലിയാന ഡിക്രൂസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഭാരത് താക്കൂര്‍ യോഗ സെന്ററിലെ യോഗ പരിശീലകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2009 റൂഹിയും സെന്തിലും വിവാഹിതരാവുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്. റൂഹിയുടെ ചികിത്സയ്ക്കായി കുറച്ചുനാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സെന്തിൽ. ബാഹുബലി; ദ ബിഗിനിംഗ്, ബാഹുബലി; ദ കണ്‍ക്ലൂഷന്‍, മഗധീര, അരുദ്ധതി, ഛത്രപതി, ആര്‍ആര്‍ആര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സെന്തില്‍ കുമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com