'കണ്ടിരിക്കേണ്ട അഭിനയഭ്രമം': മമ്മൂട്ടി ചിത്രത്തേക്കുറിച്ച് ജയസൂര്യ

സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ഇതിനോടകം ചിത്രത്തേയും മമ്മൂട്ടിയേയും പ്രശംസിച്ചുകൊണ്ട് എത്തിയത്
ഭ്രമയുഗത്തില്‍ മമ്മൂട്ടി, ജയസൂര്യ
ഭ്രമയുഗത്തില്‍ മമ്മൂട്ടി, ജയസൂര്യഫെയ്സ്ബുക്ക്

മ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഭ്രമയു​ഗം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടൻ ജയസൂര്യ രം​ഗത്തെത്തിയിരിക്കുകയാണ്. ‘തീർച്ചയായും കണ്ടിരിക്കേണ്ട അഭിനയ ഭ്രമം’ എന്നാണ് ജയസൂര്യ കുറിച്ചത്.

സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് ഇതിനോടകം ചിത്രത്തേയും മമ്മൂട്ടിയേയും പ്രശംസിച്ചുകൊണ്ട് എത്തിയത്. മിഥുൻ മാനുവൽ തോമസ്, തമിഴ് സംവിധായകരായ സെൽവരാഘവൻ, വസന്ത ബാലൻ തുടങ്ങിയവരും മമ്മൂട്ടിയെ പ്രശംസിച്ചെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയു​ഗം. ഹൊറർ മിസ്റ്ററിയായി എത്തിയ ചിത്രത്തിൽ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമൽദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com