'സര്‍ഫ്' പരസ്യത്തിലെ ലളിതാജി; നടി കവിത ചൗധരി അന്തരിച്ചു

ഉടാനില്‍ കല്യാണി സിങ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തിയത്
സര്‍ഫിന്‍റെ പരസ്യത്തില്‍, കവിത ചൗധരി
സര്‍ഫിന്‍റെ പരസ്യത്തില്‍, കവിത ചൗധരിട്വിറ്റര്‍

ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ കവിത ചൗധരി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത സീരിയല്‍ ഉടാനിലൂടെയാണ് കവിത ശ്രദ്ധേയയാക്കുന്നത്.

സര്‍ഫിന്‍റെ പരസ്യത്തില്‍, കവിത ചൗധരി
'ബാഹുബലി' ഛായാ​ഗ്രാഹകൻ സെന്തിൽ കുമാറിന്റെ ഭാര്യ അന്തരിച്ചു

ഉടാനില്‍ കല്യാണി സിങ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തിയത്. കൂടാതെ പ്രശസ്തമായ സര്‍ഫിന്റെ പരസ്യത്തിലെ ലളിതാജിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കവിതയുടെ അടുത്ത സുഹൃത്തായ സുചിത്ര വര്‍മയാണ് മരണ വാര്‍ത്ത പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു കവിത എന്നാണ് സുചിത്ര പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1989 മുതല്‍ 1991 വരെ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്ത സീരിയലാണ് ഉടാന്‍. കവിത ചൗധരി തന്നെയാണ് സീരിയല്‍ എഴുതി സംവിധാനം ചെയ്തത്. സ്ത്രീ ശാക്തീകരണത്തെ ആസ്പദമാക്കിയുള്ളതായിരുന്നു സീരിയല്‍. 2020ല്‍ ലോക്ക്ഡൗണില്‍ ഇത് വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com