'ഇത് ഞങ്ങളുടെ അറിവില്ലാതെയാണ്'; എസ്‌പിബിയുടെ ശബ്‌ദം എഐയിലൂടെ പുനഃസൃഷ്ടിച്ചതില്‍ നിര്‍മാതാക്കള്‍ക്കെതിരെ മകൻ

തെലുങ്ക് ചിത്രം 'കിടാ കോള'യ്ക്ക് വേണ്ടിയാണ് എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്
എസ്‌പി ചരണ്‍, എസ്‌പിബി
എസ്‌പി ചരണ്‍, എസ്‌പിബിഇന്‍സ്റ്റഗ്രാം

ചെന്നൈ: കുടുംബത്തിന്റെ അനുവാദമില്ലാതെ അന്തരിച്ച ​ഗായകൻ എസ്പി ബാലസുബ്രമണ്യന്റെ ശബ്ദം എഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ എസ്പിബിയുടെ മകൻ എസ്പി ചരൺ. തെലുങ്ക് ചിത്രം 'കിടാ കോള'യ്ക്ക് വേണ്ടിയാണ് എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്.

സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്ക് എസ്പി ചരൺ നോട്ടീസ് അയച്ചു. കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ എസ്പിബിയുടെ ശബ്ദം പുനസൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിർമാതാക്കൾ പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ചരൺ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്‌പി ചരണ്‍, എസ്‌പിബി
'കണ്ടിരിക്കേണ്ട അഭിനയഭ്രമം': മമ്മൂട്ടി ചിത്രത്തേക്കുറിച്ച് ജയസൂര്യ

എസ്പിബിയുടെ മരണ ശേഷവും ആ ശബ്ദം ജീവിക്കണമെന്നാണ് ആ​ഗ്രഹമെന്നും എഐയിലൂടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിൽ സന്തോഷമുണ്ടെന്നും എസ്ബി ചരൺ പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. ഇത് വാണിജ്യപരമായ ചൂഷണമായി കാണുന്നുവെന്നും ചരൺ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com