ബോക്സ് ഓഫിസ് കീഴടക്കി 'പ്രേമയു​ഗം': ഇത് 'ബാർബെൻഹെയ്മറി'നുള്ള മലയാളത്തിന്റെ മറുപടി

ഹോളിവുഡിലെ ബാര്‍ബെന്‍ഹെയ്മര്‍ പോലെ മലയാളത്തിലെ പ്രേമയുഗം
ഭ്രമയുഗത്തില്‍ മമ്മൂട്ടി, പ്രേമലു പോസ്റ്റര്‍
ഭ്രമയുഗത്തില്‍ മമ്മൂട്ടി, പ്രേമലു പോസ്റ്റര്‍

ബാർബിയും ഓപ്പൻഹെയ്മറും ഒന്നിച്ചാണ് ബോക്സ് ഓഫിസിലേക്ക് എത്തുന്നത്. ഒന്ന് കോമഡി എന്റർടെയ്നറും മറ്റൊന്ന് വാർ ഡ്രാമയും. എന്നാൽ രണ്ട് സിനിമകളും ഒരുപോലെ ബോക്സ് ഓഫിസിൽ കത്തിക്കയറുകയായിരുന്നു. 'ബാർബെന്‍​ഹെയ്മർ' എന്ന ഹാഷ്ടാ​ഗും ആ സമയത്ത് ട്രെൻഡിങ്ങായിരുന്നു. ഇപ്പോൾ‌ മലയാള സിനിമയും അതുപോലൊരു ഘട്ടത്തിലൂടെ കടന്നുപോകുന്നത്. പ്രേമലുവും ഭ്രമയു​ഗവും ചേർന്ന 'പ്രേമയു​ഗ'ത്തിലൂടെ.

ഭ്രമയുഗത്തില്‍ മമ്മൂട്ടി, പ്രേമലു പോസ്റ്റര്‍
'സത്യം വൈകാതെ പുറത്തുവരും'; മരണ നാടകത്തിനു പിന്നാലെ കുറിപ്പുമായി പൂനം പാണ്ഡെ, രൂക്ഷ വിമര്‍ശനം

നസ്ലിനേയും മമിതയേയും പ്രധാന കഥാപാത്രങ്ങളാക്കി ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ആദ്യം തിയറ്ററിൽ എത്തുന്നത്. ആദ്യ ദിവസം മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. മൗത്ത് പബ്ലിസിറ്റിയിൽ തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞു. അതിനിടെയാണ് മമ്മൂട്ടിയുടെ ഭ്രമയു​ഗവും എത്തുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിൽ എത്തിയ ചിത്രം ​ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രേമലു കോമഡി റൊമാന്റിക് എന്റർടെയ്നറാണെങ്കിൽ ഭ്രമയു​ഗം ഹൊറർ മിസ്റ്ററി ത്രില്ലറാണ്. ​ഗംഭീര അഭിപ്രായമാണ് ഇരുചിത്രങ്ങളും നേടുന്നത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒന്നാകെ തരം​ഗം തീർക്കുകയാണ് പ്രേമയു​ഗം. കൂടാതെ ഓസ്ട്രേലിയ, യുകെ, യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് ഇതിനോടകം ഇരു ചിത്രങ്ങളും നേടിയിരിക്കുന്നത്.

ഏഴു ദിവസം കൊണ്ട് 30 കോടിയോളം രൂപ പ്രേമലു ബോക്സ് ഓഫിസിൽ നിന്ന് നേടി എന്നാണ് റിപ്പോർട്ടുകൾ. മൂന്നു ദിവസത്തിൽ ഭ്രമയു​ഗത്തിന്റെ കളക്ഷൻ 9 കോടി കവിഞ്ഞു. വരും ദിവസങ്ങളിലും പ്രേമയു​ഗം ശക്തമായി മുന്നോട്ടു പോകും എന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com