'ബ്ലോക്ബസ്റ്റർ'; നാല് ദിവസത്തിൽ 31 കോടിയിൽ: ഭ്രമയു​ഗം തെലുങ്കിലേക്കും

ചിത്രം ബ്ലോക്ബസ്റ്റർ ഹിറ്റായെന്ന് നിർമാതാക്കളും ട്വിറ്റ് ചെയ്തു
ഭ്രമയു​ഗം
ഭ്രമയു​ഗം

മ്മൂട്ടിയുടെ ഭ്രമയു​ഗം ബ്ലോക്ബസ്റ്റർ ഹിറ്റിലേക്ക്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആ​ഗോളതലത്തിൽ നിന്ന് 31 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ചിത്രം വന്‍ ഹിറ്റാണ്. വിദേശരാജ്യങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഭ്രമയു​ഗം
ഒടിടി കീഴടക്കാന്‍ മോഹന്‍ലാലിന്റെ വാലിബന്‍, ഒപ്പം പോച്ചറും: ഈ ആഴ്ചയിലെ റിലീസുകള്‍

ചിത്രം ബ്ലോക്ബസ്റ്റർ ഹിറ്റായെന്ന് നിർമാതാക്കളും ട്വിറ്റ് ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ ചിത്രത്തിന് മികച്ച കളക്ഷൻ നേടാനായി എന്നാണ് റിപ്പോർട്ടുകൾ. മലയാളം ഭാഷയില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴി മാറ്റിക്കൊണ്ടുള്ള ഭ്രമയുഗം റിലീസിന് എത്തുകയാണ്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരി 23ന് ചിത്രം തെലുങ്കില്‍ എത്തും.

കേരളത്തിൽനിന്ന് ഇതുവരെയുള്ള ആകെ കലക്‌ഷൻ 12 കോടിയാണ്. കേരളത്തിൽനിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തിയ ചിത്രത്തിന് മകച്ച തിയറ്റർ റൺ ലഭിച്ചതോടെ ഷോകളുടെ എണ്ണവും വർധിപ്പിച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊടുമൺ പോറ്റി എന്ന മാന്ത്രികന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർത്ഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരുടെ മികച്ച അഭിനയവും എടുത്തു പറയേണ്ടതാണ്. രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com