അച്ഛന്‍ മരിച്ചതിനു ശേഷം ഞാന്‍ ചേട്ടനോട് ചോദിച്ചു, 'അമ്മ ഇനി എന്ത് ചെയ്യും?'; വാക്കുകൾ ഇടറി പൃഥ്വിരാജ്; നിറകണ്ണുകളോടെ ഇന്ദ്രജിത്ത്

സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് പൃഥ്വിരാജ് അമ്മയെക്കുറിച്ച് വാചാലയായത്
പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലിക സുകുമാരനൊപ്പം
പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലിക സുകുമാരനൊപ്പംഇന്‍സ്റ്റഗ്രാം

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി അമ്മയാണെന്ന് നടൻ പൃഥ്വിരാജ്. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ വച്ചാണ് പൃഥ്വിരാജ് അമ്മയെക്കുറിച്ച് വാചാലയായത്. അച്ഛൻ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു. അച്ഛന്റെ വിയോ​ഗത്തേക്കുറിച്ച് തൊണ്ടയിടറിയാണ് പൃഥ്വിരാജ് സംസാരിച്ചത്. ഇത് കേട്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുനിറയുകയായിരുന്നു.

'എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും? ഞാൻ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും.'- പൃഥ്വിരാജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല

അമ്മയാണ് തങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. '50 വർഷക്കാലം സിനിമയിൽ സജീവമായി നിൽക്കുക എന്നത് ഒരു അതിശയമാണ്. അത് സിനിമയിൽ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക് ഞങ്ങൾ ഇന്ന് പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങൾ പുറകോട്ട് നോക്കുമ്പോൾ മനസ്സിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്. അതിൽ ഏറ്റവും വലിയ അദ്ഭുതം എന്ന് പറയുന്നത് ഇടയിൽ ഏതാണ്ട് കാൽനൂറ്റാണ്ടോളം അമ്മ സിനിമയിൽ വിട്ടുനിന്ന ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് ഒരു അഭൂതപൂർവമായ റീസ്റ്റാർട്ട് അമ്മയ്ക്ക് സ്വന്തം കരിയറിൽ നടത്താൻ കഴിഞ്ഞു എന്നത് ആർട്ടിസ്റ്റ് എന്ന നിലയിൽ വലിയ കാര്യമാണ്.'

പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലിക സുകുമാരനൊപ്പം
ഭാര്യയുടെ നിറവയറില്‍ ചുംബിച്ച് വരുണ്‍ ധവാന്‍; സന്തോഷ വാര്‍ത്തയുമായി താരദമ്പതികള്‍

'എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല. അതിൽ ഞാൻ അഭിമാനിക്കുന്നു. അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററിൽ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കാര്യമുണ്ട് അമ്മയാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്ന്. സത്യത്തിൽ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്ക്ക് ഇനിയും സിനിമയിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതൊക്കെ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയിൽ ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ 41 വർഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. ഞാൻ ആ വുഡിയോയിൽ പറഞ്ഞതുപോലെ അമ്മയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി.'- പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com