ഭാര്യയുടെ നിറവയറില്‍ ചുംബിച്ച് വരുണ്‍ ധവാന്‍; സന്തോഷ വാര്‍ത്തയുമായി താരദമ്പതികള്‍

നിറവയറിലുള്ള നടാഷയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു താരം സന്തോഷവാര്‍ത്ത പങ്കുവച്ചത്
വരുണ്‍ ധവാനും ഭാര്യ നടാഷയും
വരുണ്‍ ധവാനും ഭാര്യ നടാഷയുംഇന്‍സ്റ്റഗ്രാം

ബോളിവുഡ് താരം വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പില്‍. നിറവയറിലുള്ള നടാഷയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു താരം സന്തോഷവാര്‍ത്ത പങ്കുവച്ചത്.

വരുണ്‍ ധവാനും ഭാര്യ നടാഷയും
'സത്യം വൈകാതെ പുറത്തുവരും'; മരണ നാടകത്തിനു പിന്നാലെ കുറിപ്പുമായി പൂനം പാണ്ഡെ, രൂക്ഷ വിമര്‍ശനം

ഞങ്ങള്‍ ഗര്‍ഭിണിയാണ്. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണം. എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. നടാഷയുടെ നിറവയറില്‍ ചുംബിക്കുന്ന വരുണിനെയാണ് ചിത്രത്തില്‍ കാണുന്നത്. എന്റെ കുടുംബമാണ് എന്റെ ശക്തി എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫീലിങ് എന്നായിരുന്നു കരീനയുടെ കമന്റ്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കിയാര അധ്വാനി, അര്‍ജന്‍ കപൂര്‍, പരിണിതി ചോപ്ര തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തു. 2021ലാണ് വരുണും നടാഷയും വിവാഹിതരാവുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com