ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ, അവര്‍ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുന്നു; കങ്കണ റണാവത്ത്

കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു
കങ്കണ റണാവത്ത്
കങ്കണ റണാവത്ത്ഇന്‍സ്റ്റഗ്രാം

മുംബൈ: ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലൂടെ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുകയാണെന്ന ആരോപണവുമായി നടി കങ്കണ റണാവത്ത്. ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ സജീവമാണ്. അവർ വാട്സ്ആപ്പ്, ഇ മെയിൽ അടക്കം ഹാക്ക് ചെയ്‌ത് മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുകയാണെന്നും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.

തട്ടിപ്പ് കോളുകൾ തടയുക എന്ന ലക്ഷ്യമിട്ട് മൊബൈൽ ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്നും കോൾ വരുമ്പോൾ വിളിക്കുന്നയാളുടെ പേരും കാണാനാകുന്ന കോളിങ് നെയിം പ്രസന്റേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഇൻസ്റ്റ​ഗ്രാമിലൂടെ കങ്കണയുടെ ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കങ്കണ റണാവത്ത്
'അച്ഛന്റെ പ്രതീക്ഷകളാണ് അന്ന് ഡാമിൽ മുങ്ങി ഇല്ലാതായത്, ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു': പ്രശംസിച്ച് ഷാജി കൈലാസ്

'ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലുണ്ട്. പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യുകയാണവർ, അവർ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചോർത്തിയെടുക്കുന്നു. വാട്‌സ്‌ആപ്പും, ഇ മെയിലുമെല്ലാം ഹാക്ക് ചെയ്ത് വിവരങ്ങളെടുക്കുകയാണവർ. അവരെ പിടികൂടിയാൽ പല ഉന്നതരും വെളിച്ചത്താകും. അതിനായി ഡാർക്ക് വെബിനെതിരെയും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം'– കങ്കണ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടു.

നിലവിൽ 'എമർജൻസി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് കങ്കണ. മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി കങ്കണ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദിരാ​ഗാന്ധിയായി വേഷമിടുന്നതും കങ്കണ തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com