നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു

താരത്തിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത ആരാധകരേയും കന്നഡ സിനിമാലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്
കെ ശിവറാം
കെ ശിവറാംഫെയ്സ്ബുക്ക്

ന്നഡ നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു. 71 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എച്ച്‌സിജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

കെ ശിവറാം
കത്രീനയുടെ കുട്ടിക്കാല ചിത്രം ഫോണിന്റെ വാള്‍പേപ്പറാക്കി വിക്കി കൗശല്‍; ഏറ്റെടുത്ത് ആരാധകര്‍

ഐസിയുവില്‍ പ്രവേശിപ്പിച്ച ശിവറാം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത ആരാധകരേയും കന്നഡ സിനിമാലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിവും ഉദ്യോഗസ്ഥ തലത്തിലും ഒരുപോലെ വ്യക്തിമുന്ദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. കന്നഡ ഭാഷയില്‍ എഴുതി ഐഎഎസ് നേടിയ ആദ്യത്തെ വ്യക്തിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാ നല്ലെ മധുചന്ദ്രകെ എന്ന ചിത്രത്തിലൂടെയാണ് ശിവറാം കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വസന്ത കാര്യ, സാഗ്ലിയാന 3 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 2013ല്‍ വിരമിച്ചതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലും കൈവച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് അദ്ദേഹം 2014ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com