'ഹോളിവുഡ് റീമേക്കിന് വിജയ് പറ്റില്ല, വല്ല തെലുങ്ക് പടമെടുത്ത് ചെയ്യൂ': വിമര്‍ശകന് മറുപടിയുമായി വെങ്കട് പ്രഭു

വില്‍ സ്മിത്തിന്റെ ജെമിനി മാന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഗോട്ട് എന്നാണ് വിമര്‍ശകന്‍ പറഞ്ഞത്
ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പോസ്റ്റര്‍, വെങ്കട് പ്രഭു/ചിത്രം: ഫെയ്‌സ്‌ബുക്ക്
ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പോസ്റ്റര്‍, വെങ്കട് പ്രഭു/ചിത്രം: ഫെയ്‌സ്‌ബുക്ക്

വിജയ് ആരാധകര്‍ക്ക് ന്യൂ ഇയര്‍ സമ്മാനമായിട്ടാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പോസ്റ്റര്‍ പുറത്തുവന്നത്. താരം ഇരട്ടവേഷത്തിലാകും ചിത്രത്തില്‍ എത്തുക എന്നാണ് സൂചന. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷയും ഏറെയാണ്. അതിനിടെ ചിത്രം ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കാണെന്ന് പറഞ്ഞുകൊണ്ട് ഒരാളിട്ട പോസ്റ്റിന് വെങ്കട് പ്രഭു നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

സത്യന്‍ രാമസ്വാമി എന്ന ആളാണ് പോസ്റ്റുമായി എത്തിയത്. വില്‍ സ്മിത്തിന്റെ ജെമിനി മാന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഗോട്ട് എന്നാണ് വിമര്‍ശകന്‍ പറഞ്ഞത്. ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിന് വിജയ് പറ്റില്ലെന്നും തെലുങ്ക് പടത്തിന്റെ റീമേക്ക് റൈറ്റ് വാങ്ങാനുമാണ് ഇയാള്‍ പറഞ്ഞത്.

പ്രിയപ്പെട്ട വെങ്കട് പ്രഭു ബ്രോ. 2023ലെ തുടര്‍ന്ന് രണ്ട് പരാജയങ്ങള്‍ക്ക് ശേഷം 2024ലെങ്കിലും തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയിലാണ് വിജയ്. നിങ്ങള്‍ റീമേക്ക് എടുക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍. ഹോളിവുഡ് റീമേക്കിന് വിജയ് പറ്റില്ല. അജിത് കുമാറിനെയോ മഹേഷ് ബാബുവിനെയോ പോലെയല്ല വിജയ്. അദ്ദേഹത്തിന്റെ സിനിമകള്‍ നോക്കുകയാണെങ്കില്‍ തെലുങ്ക് റീമേക്കുകള്‍ നന്നായി ചെയ്യാനുള്ള കഴിവുണ്ടെന്ന് മനസിലാക്കാം. അതുകൊണ്ട് നല്ല തെലുങ്ക് സിനിമകള്‍ വാങ്ങി റീമേക്ക് ചെയ്യൂ. ഹോളിവുഡ് റീമേക്ക് ചെയ്യണമെന്ന് നിര്‍ബന്ധമെങ്കില്‍ ഒരു പ്രതീക്ഷയുമില്ലാത്ത വിജയ്‌ഘടകങ്ങള്‍ ഒഴിവാക്കണം. വിജയ്യും ടീമും നിങ്ങളെ അത് ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കും.പാതി വെന്ത ലിയോയെക്കുറിച്ച് ഓര്‍ക്കൂ.- എന്നായിരുന്നു ട്വീറ്റ്. 

പിന്നാലെ മറുപടിയുമായി വെങ്കട് പ്രഭു എത്തുകയായിരുന്നു. സോറി ബ്രോ, ഞാന്‍ ഇനിയും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഹാപ്പി ന്യൂയര്‍, സ്‌നേഹം പങ്കുവെക്കൂ.- എന്നാണ് പരിഹാസരൂപേണ സംവിധായകന്‍ കുറിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com