മമ്മൂട്ടിയുടെ കാതൽ ഒടിടിയിലേക്ക്; എത്തുന്നത് ആമസോണിൽ, നാളെ മുതൽ കാണാം

ദേശ രാജ്യങ്ങളിൽ ഇന്നു മുതൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ കാതൽ ഒടിടി റിലീസിന്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ജനുവരി അഞ്ച് പുലർച്ചെ മുതൽ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ ഇന്നു മുതൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. എന്നാൽ വാടകയ്ക്കാണ് സിനിമ കാണാൻ അവസരമുണ്ടായിരുന്നത്. 

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയിരുന്നു. സ്വവർ​ഗാനുരാ​ഗിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. തിയറ്ററിൽ നിന്ന് മികച്ച കളക്ഷൻ നേടാനും ചിത്രത്തിനായിരുന്നു. 

മമ്മൂട്ടിയേയും കാതലിനേയും പുകഴ്ത്തിക്കൊണ്ട് ന്യൂയോർക് ടൈംസിൽ ഉൾപ്പടെ ലേഖനം വന്നിരുന്നു. ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു. കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com