'വർക്കൗട്ടില്ലാതെ എന്ത് കല്യാണം?', ഹാൻഡ് സ്റ്റാൻഡുമായി ഇറ ഖാനും നൂപുറും: ഉദയ്പൂർ കൊട്ടാരവും ജിം ആകുമോ എന്ന് ആരാധകർ

ഉദയ്പൂരിലെ ആഡംബര വിവാഹത്തിനായുള്ള തയാറെടുപ്പിലാണ് ദമ്പതികൾ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ബോളിവുഡ് വിവാഹങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു വിവാഹം. പേഴ്സണൽ ട്രെയിനറായ നൂപുർ എട്ട് കിലോമീറ്റർ ജോ​ഗിങ് ചെയ്താണ് വിവാഹവേദിയിലേക്ക് എത്തിയത്. മുംബൈയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. ഇപ്പോൾ ഉദയ്പൂരിലെ ആഡംബര വിവാഹത്തിനായുള്ള തയാറെടുപ്പിലാണ് ദമ്പതികൾ. 

ഉദയ്പൂരിലെ താജ് ലേക്ക് പാലസിൽ വച്ചാണ് വിവാഹം നടക്കുക. നവദമ്പതികളും സുഹൃത്തുക്കളും ഇതിനോടകം ഉദയ്പൂരിലേക്ക് എത്തിക്കഴിഞ്ഞു. എന്നാൽ മുംബൈ വിവാഹത്തിൽ നിന്ന് വ്യത്യസ്തമായിരിക്കില്ല ഉദയ്പൂർ വിവാഹം എന്നാണ് ഇറ നൽകുന്ന സൂചന. വർക്കൗട്ട് വിട്ട് കളിയില്ലെന്നാണ് ഇറ വ്യക്തമാക്കിയത്. 

ഉദയ്പൂരിൽ നിന്നുള്ള ഹാൻഡ് സ്റ്റാൻഡ് ചിത്രമാണ് താരപുത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇറയേയും നൂപുറിനേയും സുഹൃത്തുക്കളേയുമാണ് ചിത്രത്തിൽ കാണുന്നത്. വർക്കൗട്ടുകളില്ലാതെ നമ്മുടെ കല്യാണമുണ്ടാകുമോ? എന്നാണ് ഇറ കുറിച്ചത്. ചെയ്ത വർക്കൗട്ടുകളുടെ ലിസ്റ്റും ഇറ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരേയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വിവാഹം കഴിഞ്ഞുപോകുമ്പോൾ എല്ലാവരും ഫിറ്റായിട്ടുണ്ടാകും എന്നാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com