എക്‌സ് മെന്‍ താരം അഡാന്‍ കാന്‍ഡോ ആന്തരിച്ചു

എക്‌സ് മെന്‍: ഡേയ്‌സ് ഓഫ് ദി ഫ്യൂച്ചര്‍ പാസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്
അഡാന്‍ കാന്‍ഡോ/ഫോട്ടോ: എഎഫ്പി
അഡാന്‍ കാന്‍ഡോ/ഫോട്ടോ: എഎഫ്പി

ന്യൂയോര്‍ക്ക്: ഹോളിവുഡ് താരം അഡാന്‍ കാന്‍ഡോ ആന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. എക്‌സ് മെന്‍: ഡേയ്‌സ് ഓഫ് ദി ഫ്യൂച്ചര്‍ പാസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 

അപ്പെന്‍ഡിസീല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗബാധിതനായ വിവരം താരം വെളിപ്പെടുത്തിയിരുന്നില്ല. മെക്‌സികോയില്‍ ജനിച്ച അഡാന്‍ കാന്‍ഡോ ഗായകന്‍, ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 

ദി ക്ലീനിങ് ലേഡി എന്ന ടിവി സീരീസില്‍ പ്രധാന വേഷത്തില്‍ അഡാന്‍ എത്തിയിരുന്നു. ദി ഫോളോയിങ്, നെറ്റ്ഫ്‌ളിക്‌സ് ചിത്രം നാര്‍ക്കോസ്, ബ്ലഡ് ആന്‍ഡ് ഓയില്‍, സെക്കന്‍ഡ് ചാന്‍സ് എന്നിവയിലും അഭിനയിച്ചു. ബിഫോര്‍ ടുമോറോ, ദി ഷോട്ട് എന്നീ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്‌റ്റെഫാനി ആന്‍ കാന്‍ഡോ ആണ് ഭാര്യ. റോമന്‍ ആല്‍ഡര്‍, ഈവ് ജോസഫൈന്‍ എന്നിവര്‍ മക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com