മകന് കാന്‍സര്‍ സ്ഥിരീകരിച്ചിട്ട് പത്ത് വര്‍ഷം; തന്റെ സൂപ്പര്‍ഹീറോ എന്ന് ഇമ്രാന്‍ ഹാഷ്മി

മകന് കാന്‍സര്‍ സ്ഥിരീകരിച്ചിട്ട് പത്ത് വര്‍ഷം തികയുന്ന വേളയിലാണ് താരം ആ പ്രതിസന്ധി ഘട്ടത്തെ ഓര്‍ത്തെടുത്തത്
ഇമ്രാൻ ഹാഷ്മിയും മകനും/ ഇൻസ്റ്റ​ഗ്രാം
ഇമ്രാൻ ഹാഷ്മിയും മകനും/ ഇൻസ്റ്റ​ഗ്രാം

കന്റെ കാന്‍സര്‍ അതിജീവനത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. നാലു വയസുള്ളപ്പോഴാണ് അയാന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. കാന്‍സറിനെ അതിജീവിച്ച് ജീവിതത്തില്‍ കരുത്തോടെ മുന്നോട്ടുപോവുകയാണ് ഇപ്പോള്‍ താരപുത്രന്‍. മകന് കാന്‍സര്‍ സ്ഥിരീകരിച്ചിട്ട് പത്ത് വര്‍ഷം തികയുന്ന വേളയിലാണ് താരം ആ പ്രതിസന്ധി ഘട്ടത്തെ ഓര്‍ത്തെടുത്തത്. 

അയാന് കാന്‍സര്‍ സ്ഥിരീകരിച്ചിട്ട് പത്ത് വര്‍ഷമാകുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടം. പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഞങ്ങള്‍ അതിനെ മറികടന്നു. ഞങ്ങള്‍ അത് മറികടക്കുകയും ഇപ്പോഴും ശക്തമായി നില്‍ക്കുന്നു എന്നതാണ് പ്രധാനം. സ്‌നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും ഞങ്ങള്‍ക്കൊപ്പം നിന്നതിന് നന്ദി പ്രര്‍വീണ്‍. - താരം കുറിച്ചു. മകനൊപ്പമുള്ള ത്രോബാക്ക് ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

പിന്നാലെ മകനൊപ്പമുള്ള പുതിയ ചിത്രവും ഇമ്രാന്‍ പങ്കുവച്ചു.'എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഒരാള്‍. എന്റെ മകന്‍, എന്റെ സുഹൃത്ത്, എന്റെ സൂപ്പര്‍ഹീറോ-അയാന്‍'- എന്നാണ് താരം കുറിച്ചത്. 2014 ലാണ് നാലു വയസ്സുകാരനായ അയാന്‍ ഹഷ്മിയില്‍ ഡോക്ടര്‍മാര്‍ അര്‍ബുദം കണ്ടെത്തുന്നത്. അഞ്ച് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം അയാന്‍ അസുഖത്തില്‍ നിന്നും പൂര്‍ണമായി മോചിതനാവുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com