ഞാൻ മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല, നിങ്ങൾ ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണ്? ചോദ്യം ചോദിച്ച ആളോട് ജൂഡ് ആന്തണി; തർക്കം

2018 സിനിമയുമായി ബന്ധപ്പെട്ട ചോദ്യമാണ് സംവിധായകനെ പ്രകോപിപ്പിച്ചത്
ജൂഡ് ആന്തണി ജോസഫ്
ജൂഡ് ആന്തണി ജോസഫ്

കോഴിക്കോട്: കേരള ലിറ്ററേച്ചറര്‍ ഫെസ്റ്റിവലിൽ കാണികളുമായി തർക്കിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയുമായി ബന്ധപ്പെട്ട ചോദ്യമാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. 

ചിത്രത്തിൽ മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഗണിച്ചത് എന്തിനാണ് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനുള്ള ഉത്തരം താൻ ഈ സെഷൻ മുഴുവൻ പറഞ്ഞതാണെന്നും ഇനിയും പറയാൻ ഉദ്ദേശിക്കുന്നില്ല എന്നുമായിരുന്നു ജൂഡിന്റെ മറുപടി. ചോദ്യം ചോദിച്ചയാള്‍ക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തന്‍റെ ദേഹത്തേക്ക് ഇടേണ്ടെന്നും കൂട്ടിച്ചേർത്തു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.

ഇതോടെ സംവിധായകനെതിരെ കൂടുതൽ പേർ രം​ഗത്തെത്തി. ചോദ്യം ചോദിച്ച ആളുടെ രാഷ്ട്രീയം അന്വേഷിക്കുന്നത് എന്തിനാണെന്നും മറുപടി അല്ലേ നൽകേണ്ടത് എന്നുമായി കാണികളുടെ വാദം. മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല. കേരളത്തിന്‍റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ചത്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തയാളാണ് ഞാന്‍. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലാകും. അതുകൊണ്ട് ഉത്തരം പറയാന്‍ സൗകര്യം ഇല്ലെന്ന് ജൂഡ് പറഞ്ഞു.

ഇതോടെ ചര്‍ച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ്  ഇടപെട്ട് സംസാരിച്ചു. സിനിമയെ വിമര്‍ശിക്കാം, അധിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നും ജോസി പറഞ്ഞു. 2018ല്‍ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികള്‍ക്കിടയില്‍ നിന്നും വീണ്ടും തര്‍ക്കം ഉയര്‍ന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com