ഓറഞ്ച് സാരി, കഴുത്തില്‍ ഒരു മാല മാത്രം, കാതില്‍ ജിമിക്കി കമ്മല്‍; സിംപിള്‍ വധുവായി ഭാഗ്യ സുരേഷ്

താരസമ്പന്നമായിരുന്നെങ്കിലും വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ വിവാഹമണ്ഡപത്തിലേക്ക് എത്തിയത്
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വാവാഹിതയായിരിക്കുകയാണ്. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം. താരസമ്പന്നമായിരുന്നെങ്കിലും വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ വിവാഹമണ്ഡപത്തിലേക്ക് എത്തിയത്. 

ആഭരണത്തില്‍ മുതല്‍ മുല്ലപ്പൂവില്‍ വരെ ഭാഗ്യ സിംപ്ലിസിറ്റി കൊണ്ടുവന്നിരുന്നു. ഓറഞ്ച് പട്ട് സാരിയായിരുന്നു ഭാഗ്യയുടെ വേഷം. ഇതിനൊപ്പം സീക്വന്‍സ് വര്‍ക്കിലുള്ള ബ്ലൗസാണ് ധരിച്ചിരുന്നത്. ഒരു നെക്ലസ് മാത്രമാണ് കഴുത്തില്‍ അണിഞ്ഞിരുന്നത്. ജിമിക്കി കമ്മലാണ് കാതിലുണ്ടായിരുന്നത്. കയ്യില്‍ ഓരോ വളയും അണിഞ്ഞിരുന്നു. കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരന്‍ ശ്രേയസ് എത്തിയത്.

പച്ച നിറത്തിലുള്ള ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്‌ഗോപിയുടെ വേഷം. ഓറഞ്ച് നിറത്തിലെ പട്ടുസാരിയാണ് രാധിക അണിഞ്ഞിരുന്നത്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ജയറാം, ഖുശ്ബു, ദിലീപ് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com