തിയറ്റര്‍ വിറയ്ക്കുമോ എന്ന് എനിക്ക് പറയാന്‍ പറ്റില്ല, കുഴപ്പമില്ല എന്ന് തോന്നുന്നു: വാലിബനെക്കുറിച്ച് മോഹന്‍ലാല്‍

സിനിമ ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്നും താരം
മലൈക്കോട്ടൈ വാലിബൻ പോസ്റ്റർ
മലൈക്കോട്ടൈ വാലിബൻ പോസ്റ്റർ

രാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ 25ന് തിയറ്ററിൽ എത്തുകയാണ്. മാസ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനോടകം ചിത്രത്തിന്റെ ടീസറും ​ഗാനങ്ങളുമെല്ലാം വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തേക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകയാണ്. 

ചിത്രത്തിന്റെ ഇൻട്രോ സീൻ തിയറ്റർ വിറപ്പിക്കുമോ എന്ന ചോദ്യത്തിനാണ് താരം മറുപടിയുമായി എത്തിയത്. 'തിയറ്റർ വിറയ്ക്കുമോന്നൊക്കെ എനിക്ക് പറയാൻ പറ്റില്ല. കുഴപ്പമില്ല എന്ന് തോന്നുന്നു. അതൊരു പ്രെസന്റ് ചെയ്യുന്ന രീതി ആണല്ലോ. ഒരു സിനിമയിൽ ആ ആളെ കാത്തിരിക്കുമ്പോൾ അയാളെ പ്രെസന്റ് ചെയ്യുന്ന ത്രില്ലാണ്. അതൊരു സ്കിൽ ആണ്. ആ സ്കിൽ വാലിബനിൽ ഉണ്ടായിരിക്കാം. ഇനി കണ്ടിട്ടേ പറയാൻ പറ്റൂ. ഇനി വിറച്ചില്ലെന്ന് പറഞ്ഞ് എന്നോട് പറയരുത്.'- മോഹൻലാൽ പറഞ്ഞു. 

സിനിമ ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്നും താരം പറഞ്ഞു. ഒരു കാലമോ ദേശമോ ഒന്നുമില്ലാത്ത സിനിമയാണിത്.‌ ഒരു കഥ പറയുമ്പോൾ നമുക്ക് എന്തൊക്കെ വേണമോ അതെല്ലാം വാലിബനിലും ഉണ്ട്. അതിൽ പ്രേമമുണ്ട്, വിരഹമുണ്ട്, ദുഃഖവും സന്തോഷവും പ്രതികാരവും അസൂയയും ഉണ്ട്. ഒരു മനുഷ്യന്റെ വികാരങ്ങൾ എല്ലാം ഉള്ളൊരു സിനിമയാണ്. അതിനെ എങ്ങനെ പ്ലേസ് ചെയ്തിരിക്കുന്നു എന്നുള്ളതാണ്. നമ്മൾ സാധാരണ കാണാത്ത ഒരു ടെറൈനിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കേരളത്തിൽ നടന്ന കഥയാണോന്ന് ചോദിച്ചാൽ അല്ല. എവിടെ നടന്നതാണ് എന്ന് നമുക്ക് പറയാൻ പറ്റില്ല. ഇന്ത്യയിൽ എവിടെയോ ഒരു സ്ഥലത്ത്. എത്ര കാലം പഴമുള്ളതാണെന്ന് പറയാൻ പറ്റില്ല. അതാണ് കാലവും ദേശവും ഇല്ലെന്ന് പറഞ്ഞത്. - താരം കൂട്ടിച്ചേർത്തു. നടൻ എന്ന നിലയിൽ വളരെയധികം സംതൃപ്തി തരുന്നൊരു സിനിമയാണെന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com