കുഞ്ഞ് അനുജത്തിയെ ഉമ്മവെച്ച് നില, കുഞ്ഞുങ്ങളുടെ ചിത്രവുമായി പേളി മാണി

തന്റെ കുഞ്ഞുങ്ങൾ പരസ്പരം കണ്ട സന്തോഷ നിമിഷം പങ്കുവച്ചിരിക്കുകയാണ് പേളി മാണി
പേളി മാണിയും കുട്ടികളും/ചിത്രം: ഇൻസ്റ്റാ​ഗ്രാം
പേളി മാണിയും കുട്ടികളും/ചിത്രം: ഇൻസ്റ്റാ​ഗ്രാം

ലയാളികളുടെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായി പേളി മാണി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകൾക്കൊപ്പമുള്ള ചിത്രം പേളി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ തന്റെ കുഞ്ഞുങ്ങൾ പരസ്പരം കണ്ട സന്തോഷ നിമിഷം പങ്കുവച്ചിരിക്കുകയാണ് പേളി മാണി. മൂത്ത മകൾ നില കുഞ്ഞനുജത്തിയെ കാണാനെത്തിയ നിമിഷമാണ് പേളി പോസ്റ്റ് ചെയ്തത്. അനുജത്തിയെ ചുംബിക്കുന്ന നിലയെ ആണ് ചിത്രത്തിൽ കാണുന്നത്. 

ഇത് സത്യത്തില്‍ ലവ് അറ്റ് ഫസ്റ്റ് കിക്കാണ്. ഉമ്മകള്‍ പങ്കുവെക്കാനായി അവര്‍ പരസ്പരം കണ്ടുമുട്ടി. ബിഗ് സിസ്റ്റര്‍ ലവ്. നില അവളുടെ കുഞ്ഞ് അനിയത്തിയെ കണ്ടപ്പോള്‍.- എന്നാണ് പേളി മാണി കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് പേളിക്കും ശ്രീനിഷും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകളുടെ ചിത്രത്തിനൊപ്പം താരം സന്തോഷവാർത്ത പങ്കുവച്ചിരുന്നു. ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ കണ്ടുമുട്ടിയ ശ്രീനിഷുമായി പേളി വിവാഹിതയായത് 2019ൽ ആയിരുന്നു. ശേഷം 2021ൽ പേളി ആദ്യ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com