ഉണ്ണി വ്ലോ​ഗ്സിനെ ജാതീയമായി അധിക്ഷേപിച്ചു, വധഭീഷണി മുഴക്കി: സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്

അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂ ചെയ്തതിന്റെ പേരിൽ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്
അനീഷ് അന്‍വര്‍, ഉണ്ണി വ്ലോഗ്സ്
അനീഷ് അന്‍വര്‍, ഉണ്ണി വ്ലോഗ്സ്ഫെയ്സ്ബുക്ക്

കൊച്ചി: യൂട്യൂബർ ഉണ്ണി വ്ലോ​ഗിനെ ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്. അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെക്കുറിച്ചുള്ള റിവ്യൂ ചെയ്തതിന്റെ പേരിൽ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്.

അനീഷ് അന്‍വര്‍, ഉണ്ണി വ്ലോഗ്സ്
'1998 ൽ പത്മശ്രീ കിട്ടിയതാണ്, കാൽ നൂറ്റാണ്ടിനിപ്പുറവും മമ്മൂട്ടി അവിടെ തന്നെ നിൽക്കുന്നു': വിഡി സതീശൻ

രാസ്ത സിനിമയേക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു എന്നാരോപിച്ച് സംവിധായകൻ ഉണ്ണി വ്ളോ​ഗ്സ് എന്ന് അറിയപ്പെടുന്ന (ഉണ്ണികൃഷ്ണനെ ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയാറായില്ല. തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അന്വേഷണത്തിനു ഉത്തരവിട്ടതിനു പിന്നാലെയാണ് അനീഷ് അൻവർക്കെതിരെ കേസ് എടുത്തത്.

ജനുവരിയിലാണ് രാസ്ത റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്നു തന്നെ ഉണ്ണി വ്ലോഗ്സ് റിവ്യൂ ചെയ്തു. പിറ്റേദിവസം അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിടുകയായിരുന്നു. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവർ ഒരുക്കിയ ചിത്രമാണ് രാസ്ത. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com