'കൃത്യമായി നികുതി അടച്ചാല്‍ ഒന്നും പേടിക്കാനില്ല, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം': സിദ്ധാര്‍ത്ഥ്

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്
തിങ്ക് എഡു കോണ്‍ക്ലേവില്‍ സിദ്ധാര്‍ത്ഥ്
തിങ്ക് എഡു കോണ്‍ക്ലേവില്‍ സിദ്ധാര്‍ത്ഥ്എക്സ്പ്രസ്

നികുതി കൃത്യമായി അടച്ചാല്‍ അഭിപ്രായ പ്രകടനം നടത്താന്‍ പേടിക്കേണ്ടതില്ലെന്ന് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡു കോണ്‍ക്ലേവില്‍ 'പാഷന്‍ ആന്‍ഡ് പ്രോഗ്രസ് ഇന്‍ സിനിമ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്.

ടാക്‌സ് അടയ്ക്കുന്നത് പ്രധാനമാണെന്നും അതിലൂടെയാണ് നമ്മള്‍ ഉത്തരവാദിത്വമുള്ള പൗരന്‍ ആവുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. 'നികുതി അടച്ചില്ല എന്നു പറഞ്ഞ് ആര്‍ക്കും എന്റെ വീട്ടില്‍ കയറാനാവില്ല. നിയമാവലി അനുസരിച്ചാണ് ഞാന്‍ എല്ലാം ചെയ്യുന്നത്. എനിക്ക് എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാം.'- സിദ്ധാര്‍ത്ഥ് പറഞ്ഞു. സിനിമയേക്കുറിച്ചും രാഷ്ട്രീയത്തേക്കുറിച്ചുമെല്ലാം താരം സംസാരിച്ചു.

നികുതി അടച്ചില്ല എന്നു പറഞ്ഞ് ആര്‍ക്കും എന്റെ വീട്ടില്‍ കയറാനാവില്ല. നിയമാവലി അനുസരിച്ചാണ് ഞാന്‍ എല്ലാം ചെയ്യുന്നത്. എനിക്ക് എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാം.
തിങ്ക് എഡു കോണ്‍ക്ലേവില്‍ സിദ്ധാര്‍ത്ഥ്
'അഞ്ജലി ഇനി ഇല്ല', അവസാന ഷോട്ട് കഴിഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോപിക: വിഡിയോ

'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അവര്‍ പറയുമായിരുന്നു, ഞാന്‍ പ്രായത്തിന് അനുസരിച്ചല്ല സംസാരിക്കുന്നതെന്ന്. ഇപ്പോഴും ആ കുട്ടിയെ മുറുകെ പിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അറിയാനുള്ള ആഗ്രഹം നഷ്ടപ്പെടുത്തി കളയരുത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'- സിദ്ധാര്‍ത്ഥ് പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ നിരവധി പേര്‍ തന്നെ ഉപദേശിച്ചത് ഒന്നിലധികം ഭാഷകളില്‍ അഭിനയിക്കരുത് എന്നാണ്. ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ സൂപ്പര്‍താരമാകാന്‍ സാധിക്കൂ എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഏഴ് വ്യത്യസ്ത ഭാഷകളില്‍ അഭിനയിക്കുകയും ആ ഭാഷ പഠിച്ചെടുക്കുകയും ചെയ്തു. റാറ്റ് റേസിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്ക് എഡു കോണ്‍ക്ലേവില്‍ സിദ്ധാര്‍ത്ഥ്
ഭാ​ഗ്യയേയും ശ്രേയസിനേയും കാണാൻ 'ലക്ഷ്മി'യിലെത്തി ​ഗവർണർ: സദ്യ വിളമ്പി സുരേഷ് ​ഗോപി, ചിത്രങ്ങൾ
ഒന്നാം നമ്പര്‍ താരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 100 കോടി പടം വേണമെന്ന് എനിക്കില്ല

'ഞാന്‍ എന്റേതായ ലക്ഷ്യം തീരുമാനിക്കുകയാണ് ചെയ്യാറുള്ളത്. അത് നേടാന്‍ എന്റെ പരമാവധി നല്‍കും. ഒന്നാം നമ്പര്‍ താരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 100 കോടി പടം വേണമെന്ന് എനിക്കില്ല. എനിക്ക് 100 കോടി സിനിമകളില്ല. എന്നാല്‍ ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ ഞാന്‍ സംതൃപ്തനാണ്.' - സിദ്ധാര്‍ത്ഥ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com