'അനുവാദം വാങ്ങി, പ്രതിഫലവും നല്‍കി'; അന്തരിച്ച ഗായകരുടെ ശബ്‌ദം പുനഃസൃഷ്ടിച്ചതില്‍ വിശദീകരണവുമനായി എആര്‍ റഹ്മാന്‍

രജനീകാന്ത് നായകനായ 'ലാല്‍ സലാം' എന്ന ചിത്രത്തില്‍ 'തമിരി യെഴടാ' എന്ന ഗാനത്തിന് വേണ്ടിയാണ് അന്തരിച്ച ഗായകരായ ബംബ ബക്യ, ഷാഹുല്‍ ഹമീദ് എന്നിവരുടെ ശബ്ദം ഉപയോഗിച്ചത്
എആര്‍ റഹ്മാന്‍
എആര്‍ റഹ്മാന്‍ഫെയ്സ്ബുക്ക്

നിര്‍മിതബുദ്ധിയിലൂടെ അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിന് അവരുടെ കുടുംബാംഗങ്ങളുടെ അനുവാദം വാങ്ങിയിരുന്നുവെന്ന് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. 'അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിന് കുടുംബാംഗങ്ങളില്‍ നിന്ന് അനുവാദം വാങ്ങുകയും അതിന് തക്ക പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്ത ശേഷമാണ് ഈ പരീക്ഷണം. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ സാങ്കേതികവിദ്യ ഒരു ഭീഷണിയോ ശല്യമോ ആവില്ലെന്നും അദ്ദേഹം കുറിച്ചു.

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രജനീകാന്ത് നായകനാകുന്ന 'ലാല്‍ സലാം' എന്ന ചിത്രത്തിലെ 'തമിരി യെഴടാ' എന്ന ഗാനത്തിന് വേണ്ടിയാണ് എആര്‍ റഹ്മാന്‍ അന്തരിച്ച ഗായകനായ ബംബ ബാക്യയുടെയും ഷാഹുല്‍ ഹമീദിന്റെയും ശബ്ദം നിര്‍മിതബുദ്ധി ഉപയോഗിച്ച് പുനഃസൃഷ്ടിച്ചത്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി ഒരു സംഘം രംഗത്തെത്തിയതോടെയാണ് എആര്‍ റഹ്മാന്‍ വിശദീകരണവുമായി എത്തിയത്.

2022ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗായകന്‍ ബംബ ബക്യ അന്തരിച്ചത്. 1997ല്‍ ചെന്നൈയില്‍ ഒരു വാഹനാപകടത്തിലാണ് ഗായകന്‍ ഷാഹുല്‍ ഹമീദ് മരണപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com