'നടക്കാനിറങ്ങിയ എന്റെ സുഹൃത്തിനെ യുഎസില്‍ വെടിവെച്ചുകൊന്നു'; സഹായം അഭ്യര്‍ത്ഥിച്ച് നടി

പ്രധാനമന്ത്രിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും സഹായം ചോദിച്ചുകൊണ്ടാണ് നടി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്
ദേവോലീന ഭട്ടചാര്‍ജി
ദേവോലീന ഭട്ടചാര്‍ജിഫെയ്സ്ബുക്ക്

യുഎസില്‍ തന്റെ സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ടെലിവിഷന്‍ നടി ദേവോലീന ഭട്ടചാര്‍ജി. പ്രധാനമന്ത്രിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും സഹായം ചോദിച്ചുകൊണ്ടാണ് നടി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. കൊല്‍ക്കത്ത സ്വദേശിയായ അമര്‍നാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്.

ദേവോലീന ഭട്ടചാര്‍ജി
'ബാല സാര്‍ എന്നെ ഉപദ്രവിച്ചിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത': വ്യക്തമാക്കി മമിത ബൈജു

യുഎസിലെ സെന്റ് ലൂയിസ് അക്കാഡമി പരിസരത്തുവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് എന്റെ സുഹൃത്ത് അമര്‍നാഥ് ഘോഷ് വെടിയേറ്റ് മരിക്കുന്നത്. ഒരു കുഞ്ഞ് മാത്രമാണ് ഇനി ആ കുടുംബത്തിലുള്ളത്. അവന്റെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചതാണ്. ഇപ്പോള്‍ അച്ഛനും. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോരാട്ടം നടത്താന്‍ അവന്റെ കുറച്ച് കൂട്ടുകാര്‍ അല്ലാതെ കുടുംബത്തില്‍ മറ്റാരുമില്ല. അദ്ദേഹം കൊല്‍ക്കത്തയില്‍ നിന്നാണ്. മികച്ച ഡാന്‍സറാണ്. പിഎച്ച്ഡിക്ക് പഠിക്കുകയായിരുന്നു. ഈവനിങ് വാക്കിന് ഇറങ്ങിയപ്പോള്‍ ഒരു അജ്ഞാതന്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.- നടി കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുഹൃത്തുക്കള്‍ മൃതദേഹം ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട് എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും വ്യക്തമാക്കി. യുഎസിലെ ഇന്ത്യന്‍ എംബസി, പിഎം മോദി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com