അപ്രതീക്ഷിതമായി വേദിയില്‍ ഇന്ദ്രന്‍സ്; പിടിച്ച് മുന്നില്‍ നിര്‍ത്തി പൃഥ്വിരാജ്: വിഡിയോ വൈറല്‍

ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഇന്ദ്രന്‍സിനൊപ്പമുള്ള പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും വിഡിയോ ആണ്
ഇന്ദ്രന്‍സിനെ
ഇന്ദ്രന്‍സിനെ

സിനിമയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. പരിപാടിയില്‍ നിന്നുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഇന്ദ്രന്‍സിനൊപ്പമുള്ള പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും വിഡിയോ ആണ്.

ഇന്ദ്രന്‍സിനെ
സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ്; പേരിൽ നിന്ന് 'ഭാരതം' വെട്ടി: ഇനി 'ഒരു സർക്കാർ ഉത്പന്നം'

മല്ലിക സുകുമാരനെ കൈപിടിച്ച് വേദിയിലേക്ക് കയറ്റുന്ന ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയുമാണ് വിഡിയോ. വേദിയിലേക്ക് കയറിയപ്പോഴാണ് പുറകിലേക്ക് മാറി ഇന്ദ്രന്‍സ് നില്‍ക്കുന്ന പൃഥ്വിരാജ് കാണുന്നത്. വേഗം ചെന്ന് ഇന്ദ്രന്‍സിനെ പൃഥ്വിരാജ് കെട്ടിപ്പിടിക്കുകയായിരുന്നു. പിന്നിലേക്ക് മാറി നില്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ദ്രന്‍സിനെ പൃഥ്വിരാ് പിടിച്ച് മുന്നിലേക്ക് നീക്കി നിര്‍ത്തുകയായിരുന്നു. കൂടാതെ ഇന്ദ്രജിത്തും ഏറെ സന്തോഷത്തോടെ ഇന്ദ്രന്‍സിനോട് സംസാരിക്കുന്നതും വിഡിയോയിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''ഇതാണ് പൃഥ്വിരാജ് ...പൃഥ്വിരാജ് ഇങ്ങനെ ആണ്...'' എന്ന അടിക്കുറിപ്പോടെ ഫോട്ടോഗ്രാഫര്‍ ശ്യാംകുമാര്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. പൃഥ്വിരാജിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com