'ഞങ്ങൾ മാതാപിതാക്കൾക്ക് മക്കൾ ജീവനാണ്, കൊല്ലരുതേ'; വേദനയോടെ നവ്യ നായര്‍

ഒരു അമ്മ എന്ന നിലയിൽ ഇടുന്ന പോസ്റ്റാണ് ഇതെന്നും സംഘി, കമ്മി, കൊങ്ങി എന്നൊക്കെ പറഞ്ഞ് വരരുതെന്നും താരം
നവ്യ നായര്‍
നവ്യ നായര്‍ഫെയ്സബുക്ക്

വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികരണവുമായി നടി നവ്യ നായര്‍. ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ എന്നാണ് താരം ചോദിക്കുന്നത്. മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണെന്നും കുഞ്ഞുങ്ങളെ കൊല്ലരുതെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരു അമ്മ എന്ന നിലയിൽ ഇടുന്ന പോസ്റ്റാണ് ഇതെന്നും സംഘി, കമ്മി, കൊങ്ങി എന്നൊക്കെ പറഞ്ഞ് വരരുതെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

നവ്യ നായര്‍
'കൊന്ന് കെട്ടിത്തൂക്കുക, അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക; ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത്'

നവ്യ നായരുടെ കുറിപ്പ് വായിക്കാം

ആര്‍ഐപി സിദ്ധാർഥന്‍, എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാക്കള്‍ക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ.

ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. NB: ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവസ്ത്രനാക്കി ക്രൂരമായി തല്ലിച്ചതച്ചു

സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന്. പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ വിവസ്ത്രനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം 18 പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com