12 ദിവസം കൊണ്ട് 100 കോടി ക്ലബില്‍; ബോക്‌സ് ഓഫീസില്‍ പുതുചരിത്രമെഴുതി 'മഞ്ഞുമ്മല്‍ ബോയ്‌സ്'

തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം നേടിയത് 15 കോടിയാണ്
 'മഞ്ഞുമ്മല്‍ ബോയ്‌സ്' നൂറു കോടി ക്ലബിലേക്ക്
'മഞ്ഞുമ്മല്‍ ബോയ്‌സ്' നൂറു കോടി ക്ലബിലേക്ക്എക്സ്

ബോക്‌സ് ഓഫീസില്‍ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയക്കുതിപ്പ്. പന്ത്രണ്ടു ദിവസം കൊണ്ട് ആഗോളതലത്തില്‍ 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. മലയാളത്തില്‍ നിന്ന് 100 കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 56 കോടിയാണ്. കേരളത്തില്‍ ഉണ്ടാക്കിയെടുത്തതിനെക്കാള്‍ വലുതാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച തരംഗം. റിലീസ് ആയി 12 ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ലഭിച്ചത് 15 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 'മഞ്ഞുമ്മല്‍ ബോയ്‌സ്' നൂറു കോടി ക്ലബിലേക്ക്
വമ്പൻ മേക്കോവറുമായി ആരാധ്യ ബച്ചൻ; ആളെ തിരിച്ചറിയുന്നില്ലെന്ന് ആരാധകർ, വിഡിയോ

തമിഴ്‌നാട്ടിലെ ഗുണ കേവും ഗുണ എന്ന ഗാനവുമൊക്കെയാണ് ചിത്രത്തിലേക്ക് തമിഴ് പ്രേക്ഷകരെ ആകര്‍ഷിപ്പിച്ചത്. തമിഴ്‌നാട്ടില്‍ ജയംരവി ചിത്രം സൈറണ്‍, കാളിദാസ് ചിത്രം പോര്‍, ഗൗതം മേനോന്‍ ചിത്രം ജോഷ്വ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് മഞ്ഞുമ്മലിലെ ബോയ്‌സ് തമിഴ്‌നാട്ടില്‍ തരംഗമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com