'ഹിന്ദി സിനിമ ഏറെ പിന്നിലാണ്, 'മഞ്ഞുമ്മല്‍ ബോയ്‌സ്' എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും മികച്ചത്': അനുരാഗ് കശ്യപ്

മലയാളത്തിലെ തുടരെയുള്ള ഗംഭീര സിനിമകള്‍ ബോളിവുഡിനെ ഏറെ പിന്നിലാക്കിയെന്നും അനുരാഗ്
അനുരാഗ് കശ്യപ്
അനുരാഗ് കശ്യപ്ഇന്‍സ്റ്റഗ്രാം

ഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടതിനു പിന്നാലെ മലയാള സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇന്ത്യയിലെ എല്ലാ വന്‍ ബജറ്റ് ചിത്രങ്ങളേക്കാളും മികച്ച രീതിയിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എടുത്തിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലെ തുടരെയുള്ള ഗംഭീര സിനിമകള്‍ ബോളിവുഡിനെ ഏറെ പിന്നിലാക്കിയെന്നും അനുരാഗ് കുറിച്ചു.

അനുരാഗ് കശ്യപ്
'അത് തെറ്റു പറ്റിയതാണ്, വേറെ വഴി ഇല്ലായിരുന്നു': തുറന്നു പറഞ്ഞ് പ്രേമലു സംവിധായകന്‍

എക്‌സ്ട്രാഓര്‍ഡിനറി പീസ് എന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ സംവിധായകന്‍ വിശേഷിപ്പിച്ചത്. 'എന്തൊരു ആത്മവിശ്വാസമാണ്, അവിശ്വസനീയമായ കഥ പറച്ചില്‍. ഇങ്ങനെയൊരു ഐഡിയ എങ്ങനെയാണ് നിര്‍മാതാവിനെക്കൊണ്ട് സമ്മതിപ്പിക്കുന്നത്. ഹിന്ദിയില്‍ ഇത്തരം ഐഡിയകള്‍ റീമേക്ക് ചെയ്യാറാണ് പതിവ്. തുടര്‍ച്ചയായ മൂന്ന് ഗംഭീര മലയാളം സിനിമകള്‍ ഹിന്ദി സിനിമയെ ഏറെ പിന്നിലാക്കിയിരിക്കുന്നു.' - അനുരാഗ് കശ്യപ് കുറിച്ചു.

മമ്മൂട്ടിയുടെ ഭ്രമയുഗത്തേയും അനുരാഗ് കശ്യപ് പ്രശംസിച്ചിരുന്നു. 'എനിക്ക് മലയാളം സംവിധായകരോട് അത്രയ്ക്ക് അസൂയയാണ്. ധൈര്യവും ചങ്കൂറ്റവും അതിശയിപ്പിക്കുന്ന വിവേചനശേഷിയുള്ള കേരളത്തിലെ പ്രേക്ഷകരാണ് ഫിലിംമേക്കിങിന്റെ ശക്തി. സത്യമായും അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി, എന്താണ് അദ്ദേഹം ചെയ്തു വച്ചിരിക്കുന്നത്. എന്റെ ലിസ്റ്റില്‍ അടുത്ത സിനിമ കാതല്‍.'- ലെറ്റര്‍ ബോക്‌സ്ഡില്‍ അനുരാഗ് കശ്യപ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാള സിനിമയ്ക്ക് ഏറ്റവും മികച്ച മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് മികച്ച വിജയമാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്സ് തെന്നിന്ത്യയില്‍ ഒന്നാകെ തരംഗം തീര്‍ക്കുകയാണ്. ഇതിനോടകം 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിരിക്കുകയാണ്. ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com