'ഫിറ്റ്‌നസ് ഫ്രീക്ക് ജ്യോതിക'; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോ, സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കമോ എന്ന് ആരാധകര്‍

പുഷ് അപ്പ് മുതല്‍ ബാറ്റില്‍ റോപ്പ് വ്യായാമം അടക്കമുള്ള കഠിനമായ വര്‍ക്കൗട്ടുകളാണ് താരം ചെയ്യുന്നത്
വര്‍ക്കൗട്ട് വിഡിയോയുമായി ജ്യോതിക
വര്‍ക്കൗട്ട് വിഡിയോയുമായി ജ്യോതികഇന്‍സ്റ്റഗ്രാം

മ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോയുമായി വീണ്ടും നടി ജ്യോതിക. അഭിനയത്തിനൊപ്പം തന്റെ ശരീരത്തിന്റെ ഫിറ്റ്‌നസും നിലനിര്‍ത്താന്‍ കഠിനാധ്വനം ചെയ്യുന്ന താരമാണ് ജ്യോതിക. മുന്‍പും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോകള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ടെങ്കിലും ഇത് 'വേറെ ലെവല്‍' എന്നാണ് ആരാധകരുടെ കമന്റ്.

'ഫിറ്റ്‌നസ് എന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ്'- എന്ന കുറിപ്പോടെയാണ് താരം വര്‍ക്കൗട്ട് വിഡിയോ പങ്കുവെച്ചത്. പുഷ് അപ്പ് മുതല്‍ ബാറ്റില്‍ റോപ്പ് വ്യായാമം അടക്കമുള്ള കഠിനമായ വര്‍ക്കൗട്ടുകളാണ് താരം ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വര്‍ക്കൗട്ട് വിഡിയോയുമായി ജ്യോതിക
നടന്‍ അജിത് കുമാര്‍ ആശുപത്രിയില്‍; ആശങ്ക, തടിച്ചുകൂടി ആരാധകർ

നിറഞ്ഞ കയ്യടിയോടെയാണ് വിഡിയോ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഏതെങ്കിലും വലിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കമാണോ ഇതെന്നും ആരാധകര്‍ തിരിക്കി. താരത്തിന്റെ വിഡിയോകള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും ഇനിയും മുന്നോട്ടു പോണമെന്നും ആശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com