വിസ്മയിപ്പിച്ച് പൃഥ്വിരാജ്; ആടുജീവിതത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ബെന്യാമിന്റെ നോവല്‍ വെള്ളിത്തിരയിലെത്തുന്നതു കാണാന്‍ കാത്തിരിക്കുന്നവരുടെ പ്രതീക്ഷ ഇതോടെ വാനോളമാണ്
പൃഥ്വിരാജ്
പൃഥ്വിരാജ് വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ആടുജീവിതത്തിലൂടെ പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബെന്യാമിന്റെ നോവല്‍ വെള്ളിത്തിരയിലെത്തുന്നതു കാണാന്‍ കാത്തിരിക്കുന്നവരുടെ പ്രതീക്ഷ ഇതോടെ വാനോളമാണ്.

വിസ്മയിപ്പിക്കുന്ന അഭിനയ മുഹുര്‍ത്തങ്ങളിലൂടെ പൃഥ്വിരാജ് ദേശീയ അവാര്‍ഡ് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ വാക്കുകള്‍. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ്
കട്ടച്ചൂടിനിടെ ചിരിയുടെ പെരുമഴ പെയ്യിക്കാൻ ധ്യാൻ ശ്രീനിവാസന്റെ 'കോപ്പ് അങ്കിൾ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാകും ആടുജീവിതം എന്നാണ് കണക്കാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രം അടിമുടി ഒരു ഫൺ ഫിൽഡ് എന്‍റര്‍ടെയ്നർ ആണെന്നാണ് പോസ്റ്റർ കാണുമ്പോള്‍ ലഭിക്കുന്ന സൂചന. 'കോപ് അങ്കിളി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിലും ഇപ്പോൾ വൈറലാണ്. സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വർഗ്ഗീസ്, ജാഫർ ഇടുക്കി, ജോണി ആന്‍റണി, ദേവിക എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ആങ്കിള്‍ ഫിലിംസും ക്രിയ ഫിലിംസ് കോർപറേഷനും നെക്സ്റ്റൽ സ്റ്റുഡിയോസും ഒന്നിച്ചാണ് ചിത്രം ഒരുക്കുന്നത്. സന്ദീപ് നാരായൺ, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവരാണ് നിർമ്മാണം. പയസ് തോമസ്, നിതിൻ കുമാർ‍ എന്നിവരാണ് കോപ്രൊഡ്യൂസർമാർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com