പ്രേമലു കണ്ട് രാജമൗലി; 'പിള്ളേര് കൊള്ളാം, പക്ഷേ എന്റേ ഫെവറേറ്റ് ഇവനാണ്'

ചിത്രത്തിലെ തന്റെ ഇഷ്ട കഥാപാത്രത്തേക്കുറിച്ചും പ്രിയ സംവിധായകൻ വെളിപ്പെടുത്തി
എസ്എസ് രാജമൗലി, പ്രേമലു പോസ്റ്റര്‍
എസ്എസ് രാജമൗലി, പ്രേമലു പോസ്റ്റര്‍ഫെയ്സ്ബുക്ക്

പ്രേമലു കണ്ട് മനം നിറഞ്ഞ് സൂപ്പർഹിറ്റ് സംവിധായകൻ എസ്എസ് രാജമൗലി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവച്ചത്. ആദ്യാവസാനം വരെ ചിത്രം ചിരിയുത്സവമായിരുന്നു എന്നാണ് രാജമൗലി കുറിച്ചത്. ചിത്രത്തിലെ തന്റെ ഇഷ്ട കഥാപാത്രത്തേക്കുറിച്ചും പ്രിയ സംവിധായകൻ വെളിപ്പെടുത്തി. റിനുവും സച്ചിനുമല്ല തന്റെ മനം കവർന്നത് ആദിയാണ് എന്നാണ് അദ്ദേഹം കുറിച്ചത്.

എസ്എസ് രാജമൗലി, പ്രേമലു പോസ്റ്റര്‍
ഒരു നോക്കല്ല, കൺനിറയെ കണ്ടു! ആരാധികയെ നെഞ്ചോട് ചേർത്ത് മമ്മൂക്ക, വിഡിയോ

‘കാർത്തികേയ തെലുങ്കിൽ പ്രേമലു കൊണ്ടുവന്നതിൽ എനിക്ക് സന്തോഷവാനാണ്. ആദ്യാവസാനം ചിരിയുത്സവം ആയിരുന്നു. മീം/യൂത്ത് ഭാഷ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോഴെ എനിക്ക് റീനു എന്ന പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. സിനിമയിൽ സച്ചിൻ എനിക്കു പ്രിയങ്കരനായി. പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണ്.. ജെ കെ..ജസ്റ്റ് കി​ഡ്ഡിങ്.’–രാജമൗലി കുറിച്ചു.

പിന്നാലെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം രാജമൗലിക്ക് നന്ദി പറഞ്ഞുകൊണ്ട് എത്തി. ലൈഫ് ടൈം സെറ്റിൽ‌മെന്റാണ് തനിക്ക് ഇത് എന്നായിരുന്നു ആദിയായി എത്തിയ ശ്യാം മോഹന്റെ പ്രതികരണം. തെലുങ്ക് പ്രേമലു റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ഇതിലും മികച്ചതായി എന്താണ് വേണ്ടത് എന്നായിരുന്നു മമിത കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. രാജമൗലിയുടെ മകൻ കാർത്തികേയ ആണ് ചിത്രം തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്തിരിക്കുന്നത്. നസ്ലിനാണ് ചിത്രത്തിൽ നായകനായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com