ഒരു നോക്കല്ല, കൺനിറയെ കണ്ടു! ആരാധികയെ നെഞ്ചോട് ചേർത്ത് മമ്മൂക്ക, വിഡിയോ

ടർബോയുടെ ഷൂട്ടിങ്ങിനിടെ തന്നെ കാണാനെത്തിയ ആരാധികയെ മമ്മൂക്ക സ്വീകരിച്ചു
മമ്മൂട്ടി അമ്മാളു അമ്മയെ കണ്ടപ്പോള്‍
മമ്മൂട്ടി അമ്മാളു അമ്മയെ കണ്ടപ്പോള്‍ഫെയ്സ്ബുക്ക്

ലോക വനിതാ ദിനത്തിൽ നടനും അവതാരകനുമായ പിഷാരടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. കാലങ്ങളോളം നേരിൽ കാണാൻ കൊതിച്ച മമ്മൂക്കയെ കണ്ട അമ്മാളു അമ്മയുടെ സന്തോഷമാണ് വിഡിയോയിൽ. മമ്മൂട്ടിയെ ഒന്ന് നേരിൽ കാണണമെന്ന തന്റെ ആ​ഗ്രഹം ഒരു സ്വകാര്യ ചാനലിൽ അമ്മാളു അമ്മ പറഞ്ഞിരുന്നു. ഇത് വലിയതോതിൽ വൈറലാവുകയും ചെയ്തു.

പിന്നാലെ ഇഷ്ടതാരത്തെ നേരിൽ കാണാൻ നടിയും സാമൂഹ്യ പ്രവർത്തകയുമായി സീമ ജി നായരുടെ സഹായത്തോടെ അമ്മാളു അമ്മ മമ്മൂക്കയെ കാണാൻ എത്തി. ടർബോയുടെ ഷൂട്ടിങ്ങിനിടെ തന്നെ കാണാനെത്തിയ ആരാധികയെ മമ്മൂക്ക സ്വീകരിച്ചു. കാറില്‍ എത്തിയ അമ്മാളു അമ്മയെ മമ്മൂട്ടി സ്വീകരിച്ച് നെഞ്ചോട് ചേര്‍ക്കുന്നത് വിഡിയോയില്‍ കാണാം. പ്ലാസ്റ്റിക് കവറിൽ അമ്മാളുഅമ്മ സൂക്ഷിച്ച മമ്മൂക്കയുടെ പോസ്റ്ററുകളും അദ്ദേഹത്തെ കാണിക്കുന്നുണ്ട്. കുശലാന്വേഷണം നടത്തി സമ്മാനവും നൽകിയാണ് മമ്മൂക്ക ആരാധികയെ മടക്കിയയച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി അമ്മാളു അമ്മയെ കണ്ടപ്പോള്‍
'ഫിറ്റ്‌നസ് ഫ്രീക്ക് ജ്യോതിക'; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വിഡിയോ, സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കമോ എന്ന് ആരാധകര്‍

പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു.

നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം...

സീമ ചേച്ചി ആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ്‌ സീമ ചേച്ചി..

അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം.... അത് സംഭവിച്ചു.

കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല..- വിഡിയോ പങ്കുവെച്ചു കൊണ്ട് പിഷാരടി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com