'33 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ അമ്പലക്കുളത്തിൽ'; കുട്ടൻ തമ്പുരാന്റെ ഓർമയിൽ മനോജ് കെ ജയൻ

കൊയിലാണ്ടി മുചുകുന്നിലെ കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായാണ് താരം എത്തിയത്
മനോജ് കെ ജയന്‍, സര്‍ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‍റെ കഥാപാത്രം
മനോജ് കെ ജയന്‍, സര്‍ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‍റെ കഥാപാത്രംഫെയ്സ്ബുക്ക്

നോജ് കെ ജയന്‍റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സർ​ഗത്തിലെ കുട്ടൻ തമ്പുരാൻ. 33 വർഷത്തിനു ശേഷം കുട്ടൻ തമ്പുരാന് ജീവൻ നൽകിയ സ്ഥലത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ് താരം. കൊയിലാണ്ടി മുചുകുന്നിലെ കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് സർ​ഗം ഓർമകൾ പങ്കുവച്ചത്.

മനോജ് കെ ജയന്‍, സര്‍ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‍റെ കഥാപാത്രം
'എന്റെ മകനെ കൊണ്ടുപോയി കളഞ്ഞെന്ന് പറയാൻ തനിക്ക് എന്ത് അധികാരം, ഒരമ്മയോടും ഇങ്ങനെ പറയരുത്'

കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്നേഹം കണ്ടോ. ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിന് ഞാൻ എത്തിയപ്പോൾ…,’സർഗത്തിലെ’ കുട്ടൻ തമ്പുരാന് ജീവൻ നൽകിയ, ഒരുപാട് സീനുകൾ ചിത്രീകരിച്ച പരിസരവും,അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി, 33 വർഷങ്ങൾക്ക് ശേഷം.വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എൻ്റെ ഗുരുനാഥൻ ഹരിഹരൻ സാറിനെയും, സർഗത്തിൻ്റെ എല്ലാ സഹപ്രവർത്തകരെയും ഹൃദയം കൊണ്ട് നമിച്ചു. - മനോജ് കെ ജയൻ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിപാടിയിൽ നിന്നുള്ള വിഡിയോയും താരം പോസ്റ്റ് തെയ്തിട്ടുണ്ട്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍ഗം. മനോജ് കെ ജയനെ കൂടാതെ വിനീത്, രംഭ, നെടുമുടി വേണു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജ് കെ ജയന് ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com