അര മണിക്കൂറില്‍ കയറിയത് ഏഴ് ലക്ഷം പേര്‍: വിജയ്‍യുടെ വിഡിയോ വന്നതിനു പിന്നാലെ ഇടിച്ചുകയറി ആരാധകര്‍; ആപ്പ് നിലച്ചു

ആപ്പ് വഴി വിജയ് തന്നെയാണ് ആദ്യ മെമ്പര്‍ഷിപ്പ് എടുത്തത്
ആരാധകര്‍ക്ക് ആപ്പ് പരിചയപ്പെടുത്തുന്ന വിജയ്
ആരാധകര്‍ക്ക് ആപ്പ് പരിചയപ്പെടുത്തുന്ന വിജയ്വിഡിയോ സ്ക്രീന്‍ഷോട്ട്

മിഴ് സൂപ്പര്‍താരം ദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും താരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ ആപ്പ് പുറത്തിറക്കിയത്. വിജയ് തന്നെയാണ് ആരാധകര്‍ക്ക് ആപ്പ് പരിചയപ്പെടുത്തിയത്.

ആരാധകര്‍ക്ക് ആപ്പ് പരിചയപ്പെടുത്തുന്ന വിജയ്
പോണ്‍ സ്റ്റാര്‍ സോഫിയ ലിയോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം

തമിഴക വെട്രി കഴകത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരം ആപ്പ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആപ്പ് വഴി വിജയ് തന്നെയാണ് ആദ്യ മെമ്പര്‍ഷിപ്പ് എടുത്തത്. എല്ലാവരോടും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് പാര്‍ട്ടിയില്‍‍ അംഗമാകണം എന്നാണ് വിജയ് ആവശ്യപ്പെട്ടത്. വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആപ്പ് നിശ്ചലമാവുകയായിരുന്നു.

30 മിനിറ്റില്‍ ഏഴ് ലക്ഷത്തില്‍ അധികം അപേക്ഷകള്‍ എത്തിയതോടെയാണ് ആപ്പ് ക്രാഷ് ആയത്. പിന്നീട് ആപ്പ് ശരിയായതായി വിജയിയുടെ പാര്‍ട്ടി അധികൃതര്‍ അറിയിച്ചു. തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 2026ലെ തമിഴ്‍നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ പുതിയ ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന്‍റെ തിരക്കിലാണ് താരം. താരം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതും ഈ ലുക്കിലായിരുന്നു. ക്ലീന്‍ഷേവില്‍ വ്യത്യസ്ത ലുക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com