കണ്ടവരുടെ പ്രിയപ്പെട്ട സിനിമ; 'ആട്ടം' ഒടിടിയില്‍

കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത എല്ലാവരും തകര്‍ത്താടിയിരിക്കുകയാണ്.
ആട്ടം ഒടിടി റിലീസിനെത്തി
ആട്ടം ഒടിടി റിലീസിനെത്തി

ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുത്ത ആട്ടം ഒടിടി റിലീസിനെത്തി. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ആനന്ദ് ഏകര്‍ഷിയാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജോയി മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത്ത് ജോയിയാണ് ആട്ടം നിര്‍മിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത എല്ലാവരും തകര്‍ത്താടിയിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങള്‍ നന്നേ കുറവുള്ള ചിത്രത്തിലെ നായിക സെറിന്‍ ഷിഹാബ് അഞ്ജലിയെന്ന കേന്ദ്രകഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടം മനോഹരമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌ക്രീന്‍ സ്‌പേസ് നല്‍കിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം പൊളിറ്റിക്കലും ത്രില്ലറുമാണ് ചിത്രം. ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. സമൂഹ്യത്തിലെ പുരുഷ മനശാസ്ത്രവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെയാണ് ചിത്രം വിശകലനം ചെയ്യുന്നത്.

പൂനെ രാജ്യന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രവും ആട്ടമായിരുന്നു. മുംബൈ ജിയോ മാമി മേളയിലും ലൊസാഞ്ചലസ് മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അനിരുദ്ധ അനീഷാണ് ഛായാഗ്രഹകന്‍. മഹേഷ് ഭുവനേന്ദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ബേസില്‍ സിജെയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ആട്ടം ഒടിടി റിലീസിനെത്തി
മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരം; രജനിക്കും കമലിനും ബച്ചനും ഒപ്പം വേഷമിട്ട സൂര്യകിരണ്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com