നടികര്‍ സംഘത്തിന് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ സംഭാവന: വിജയ്ക്ക് നന്ദി പറഞ്ഞ് വിശാല്‍

വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ് വിവരം പങ്കുവച്ചത്
വിജയ്‍യും വിശാലും
വിജയ്‍യും വിശാലുംഫെയ്സ്ബുക്ക്

തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫിസ് നിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ദളപതി വിജയ്. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ് വിവരം പങ്കുവച്ചത്. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം നന്ദി കുറിച്ചത്.

വിജയ്‍യും വിശാലും
'സുരേഷ് ഗോപി ചേട്ടനെ കണ്ടു, സിനിമയിൽ കാണുന്നതുപോലെ തന്നെ': സന്തോഷം പങ്കുവച്ച് എലിസബത്ത്

താങ്ക്യു എന്നത് രണ്ട് വാക്ക് മാത്രമാണെങ്കിലും അത് ഓരാളുടെ ഹൃദയത്തില്‍ നിന്നാവുമ്പോള്‍ അതിന്റെ അര്‍ത്ഥം വലുതാകും. എന്റെ പ്രിയപ്പെട്ട നടനും നമ്മുടെ സ്വന്തവുമായ ദളപതി വിജയിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. നടികര്‍ സംഘം കെട്ടിടത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ കെട്ടിടത്തിന്റെ പണം പൂര്‍ണമാകുമായിരുന്നില്ല. ഏറ്റവും പെട്ടെന്ന് ഇത് പൂര്‍ത്തിയാക്കാനുള്ള ഊര്‍ജമാണ് നിങ്ങള്‍ നല്‍കിയത്. നന്‍ട്രി നന്‍പാ.- വിശാല്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ കമല്‍ഹാസനും കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. ഒരു കോടി രൂപയാണ് താരം നല്‍കിയത്. 2017ലാണ് കെട്ടിടത്തിന്റെ പണി രംഭിച്ചത്. പല പ്രതിസന്ധികളെ തുടര്‍ന്ന് തടസം നേരിടുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് വിജയ് ഇപ്പോള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് താരം ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com