നവ്യയുടെ സാരികൾ ഇനി നിങ്ങൾക്ക്! ഒരു തവണ മാത്രം ഉപയോ​ഗിച്ച സാരികൾ വിൽപനയ്‌ക്ക് വെച്ച് താരം, ഇൻസ്റ്റ​ഗ്രാം പേജ് ആരംഭിച്ചു

പ്രീ-ലവ്ഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ വിൽപന
ഇൻസ്റ്റ​ഗ്രാം പേജിലൂടെ സാരികള്‍ വില്‍പനയ്ക്ക് വെച്ച് നവ്യ
ഇൻസ്റ്റ​ഗ്രാം പേജിലൂടെ സാരികള്‍ വില്‍പനയ്ക്ക് വെച്ച് നവ്യഇന്‍സ്റ്റഗ്രാം

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായർ. സിനിമയിൽ നിന്നും ഇടയ്ക്ക് താരം ഇടവേളയെടുത്തിരുന്നെങ്കിലും സോഷ്യൽമീഡിയയിൽ ഫോട്ടോഷൂട്ടുമായി താരം സജീവമായിരുന്നു. സാരി ഉടുത്തുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് വൈറലാകുന്നത്. തന്റെ സാരി ആരാധകർക്കായി പുതിയൊരു അവസരമൊരുക്കുകയാണ് നവ്യ.

താൻ ഒരിക്കൽ മാത്രം ഉപയോ​ഗിച്ച് മാറ്റിവെച്ചിരിക്കുന്ന സാരികൾ ഇപ്പോൾ ആരാധകർക്ക് സ്വന്തമാക്കാനുള്ള അവസരമാണ് താരം ഒരുക്കിയിരിക്കുന്നത്. പ്രീ-ലവ്ഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെ വിൽപന. പുതിയ സംരംഭം തുടങ്ങുന്ന വിവരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേജ് തുടങ്ങിയത്. ഒരിക്കല്‍ ഉടുത്തതോ ഒരിക്കല്‍പോലും ഉടുക്കാന്‍ സമയം കിട്ടാതെപോയതോ ആയ തന്റെ ശേഖരത്തിലുള്ള സാരികളാണ് നവ്യ വില്‍ക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആറ് സാരികളാണ് താരം വിൽപനയ്ക്ക് വെച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം കാഞ്ചീവരം സാരികളാണ്. മറ്റുള്ളവ ലിനൻ സാരികളും ബനാറസ് സാരികളുമാണ്. കാഞ്ചീവരം സാരികൾ 4,000- 4,600 രൂപ നിരക്കിലും ലിനൻ സാരികൾ 2,500 രൂപ നിരക്കിലും ലഭ്യമാണ്. ബനറസ് സാരികൾക്ക് 4500 മുതൽ ആണ് ചാർജ് ചെയ്യുന്നത്. വില്പനയ്ക്ക് വച്ചിട്ടുള്ള സാരികൾ ധരിച്ച് നിൽക്കുന്ന നവ്യയുടെ ചിത്രവും ഇതിനൊപ്പമുണ്ട്.

ഇൻസ്റ്റ​ഗ്രാം പേജിലൂടെ സാരികള്‍ വില്‍പനയ്ക്ക് വെച്ച് നവ്യ
'ഞാനൊരു പൊട്ടനാണ്, കൂടെയുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കും'; പൊട്ടിക്കരഞ്ഞ് ബിനു അടിമാലി

ആദ്യം വരുന്നവർക്കാകും പരിഗണന എന്ന് നവ്യ നായർ അറിയിച്ചിട്ടുണ്ട്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാനെന്നും താരം അറിയിക്കുന്നുണ്ട്. സാരികൾ ആവശ്യമുള്ളവർ നവ്യയുടെ പേജിലേക്ക് മെസേജ് അയക്കുക മാത്രമാണ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾ നിങ്ങളെ അവർ അറിയിക്കുന്നതായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ സാരികൾ വിൽപ്പനയ്ക്ക് എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com