'ഞാനൊരു പൊട്ടനാണ്, കൂടെയുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കും'; പൊട്ടിക്കരഞ്ഞ് ബിനു അടിമാലി

ജിനേഷിനെ തല്ലുകയോ കാമറ തല്ലിപ്പൊളിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്
ബിനു അടിമാലി
ബിനു അടിമാലിഫെയ്സ്ബുക്ക്

ന്നെ മര്‍ദിച്ചെന്നും കാമറ തല്ലിപ്പൊളിച്ചെന്നുമുള്ള മുന്‍ സോഷ്യല്‍ മീഡിയ മാനേജരും ഫോട്ടോഗ്രാഫറുമായ ജിനേഷിന്റെ ആരോപണത്തില്‍ മറുപടിയുമായി ബിനു അടിമാലി. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണ് എന്നാണ് താരം പറഞ്ഞത്. ജിനേഷിനെ തല്ലുകയോ കാമറ തല്ലിപ്പൊളിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചെന്നും ബിനു ആരോപിച്ചു.

സുധിയുടെ വീട്ടില്‍ പോകുമ്പോള്‍ വിഡിയോ എടുക്കരുതെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതു കേള്‍ക്കാതെ രഹസ്യമായി വിഡിയോ പകര്‍ത്തി യൂട്യൂബില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും ബിനു അടിമാലി വ്യക്തമാക്കി. മൂന്നു വര്‍ഷത്തില്‍ പതിനായിരം രൂപയാണ് തനിക്ക് പ്രതിഫലം നല്‍കിയത് എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ 52,000 രൂപയോളം ഇയാള്‍ക്ക് കടമായി നല്‍കിയിട്ടുണ്ടെന്നും ഇതൊന്നും തിരിച്ചുതന്നിട്ടില്ലെന്നും ബിനു വ്യക്തമാക്കി.

ബിനു അടിമാലി
'2018' വീണു, മലയാളത്തിന്‍റെ രാജാക്കന്മാരായി 'മഞ്ഞുമ്മല്‍ ബോയ്സ്'; ഇൻഡസ്ട്രി ഹിറ്റ്

ബിനു അടിമാലിയുടെ വാക്കുകള്‍

ഒരു ടെലിവിഷന്‍ പരിപാടിയുടെ സെറ്റില്‍ വച്ചാണ് ഇയാളെ കണ്ടുമുട്ടുന്നത്. എനിക്ക് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊന്നും ഫോട്ടോ ഇടാന്‍ അറിയില്ല. അപ്പോഴാണ് സോഷ്യല്‍ മീഡിയ നോക്കിക്കോളാം എന്നു പറഞ്ഞ് എന്നെ സമീപിക്കുന്നത്. കക്ഷി ഫോട്ടോഗ്രാഫറാണ്. അദ്ദേഹത്തിന് ഫോട്ടോ ഇടാന്‍ റീച്ച് ഉള്ള ഒരു പേജ് വേണം. തന്റെ പേജ് കൊടുക്കുന്നുണ്ടോ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്റെ പേജ് മിസ് യൂസ് ചെയ്യുന്ന പല സന്ദര്‍ഭങ്ങളുമുണ്ടായി. എന്നോട് പറയാതെ എന്റെ അക്കൗണ്ടിന്റെ പാസ്വേഡ് മാറ്റുമായിരുന്നു. ഒരിക്കല്‍ ട്രിപ്പ് പോയപ്പോള്‍ എനിക്ക് ഫോട്ടോ ഇടാന്‍ പറ്റുന്നില്ല. വിളിച്ച് ചോദിച്ചപ്പോള്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് മാറ്റിയത് എന്നാണ് പറഞ്ഞത്.

എന്റെ മോന്‍ പഠിക്കാന്‍ വേണ്ടി വിദേശത്ത് പോവുകയാണ്. അവന്റെ ലോണും വീടിന്റെ ലോണും അടക്കാന്‍ പറ്റാത്തതിനാല്‍ വീട് വില്‍ക്കാനിട്ടിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്. എന്‍റെ ഒരു കുഞ്ഞിന് വയ്യ. അതാണ് എന്റെ ജീവിതം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ചെല്ലുന്നവരോട് എന്നെ സോഷ്യല്‍ മീഡിയയിലൂടെ നാറ്റിക്കും എന്നാണ് ജിനേഷ് പറയുന്നത്. ബിനു അടിമാലിയെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കില്ല എന്ന് പാലാരിവട്ടം സ്റ്റേഷനില്‍ എഴുതി ഒപ്പുവച്ചിട്ടുണ്ട് ഇയാള്‍.

ഇവന്റെ നിര്‍ബന്ധപ്രകാരമാണ് സുധിയുടെ വീട്ടില്‍ പോകുന്നത്. നേരത്തെ പോയില്ലെങ്കില്‍ മാര്‍ക്കറ്റിങ്ങിനെ ബാധിക്കും എന്നാണ് പറഞ്ഞത്

52,000 രൂപയോളം എന്നോട് പലപ്പോഴായി കടംവാങ്ങിയിട്ടുണ്ട്. അതൊന്നും തിരിച്ചുതന്നിട്ടില്ല. പാലായില്‍ ഒരു ബേക്കറിയില്‍ ഉദ്ഘാടനത്തിന് വിളിച്ചു. അവന്റെ ആണെന്ന് കരുതിയാണ് ഞാന്‍ പോയത്. പക്ഷേ അവിടെചെന്നപ്പോഴാണ് അറിയുന്നത് ആ ബേക്കറിക്കാരുമായി ഇവന്‍ ടയ്യപ്പിലാണെന്ന്. അവരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയോ എന്നറിയില്ല. അതൊക്കെ ഞാന്‍ കണ്ണടച്ചിട്ടുണ്ട്. നമ്മുടെ പേജില്‍ പരസ്യം ഇട്ടാല്‍ പണം കിട്ടും, പക്ഷേ പരസ്യം കൊടുക്കുന്നവരുടെ കയ്യില്‍നിന്നു പണം വാങ്ങുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. എനിക്ക് അങ്ങനെ പൈസയൊന്നും കിട്ടുന്നില്ല.

ഇവന്റെ നിര്‍ബന്ധപ്രകാരമാണ് സുധിയുടെ വീട്ടില്‍ പോകുന്നത്. നേരത്തെ പോയില്ലെങ്കില്‍ മാര്‍ക്കറ്റിങ്ങിനെ ബാധിക്കും എന്നാണ് പറഞ്ഞത്. ഈ വിഡിയോ ഇട്ടാല്‍ വരുമാനം കിട്ടും എന്നാണ് പറഞ്ഞത്. അങ്ങനെ കിട്ടുന്ന പണം എനിക്കു വേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഇരിക്കേണ്ടിടത്ത് അവന്‍ ഇരുന്നിട്ട് എനിക്ക് പകരക്കാരനായി പോയവനാണ്. എന്റെ പേജിലെ ഇടേണ്ടെന്ന് ഞാന്‍ പറഞ്ഞത്. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാര്യമാണ് ഇത്. ഞാന്‍ അറിയാതെയാണ് ഇവന്‍ വിഡിയോ എടുത്തത്. ഞാനൊരു പൊട്ടനാണ്. കൂടെയുള്ളവരെ കണ്ണടച്ച് വിശ്വസിച്ച് എട്ടിന്റെ പണി വാങ്ങുന്ന ആളാണ്. എന്റെ ജീവിതം തന്നെ ഇങ്ങനെയാണ്.

ബിനു അടിമാലി
'ഇമേജ് മാറ്റണം'; സിംപതിക്കായി വീൽചെയറിൽ കൊല്ലം സുധിയുടെ വീട്ടിൽ: കാമറ തല്ലിത്തകർത്തു; ബിനു അടിമാലിക്കെതിരെ ആരോപണം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞാന്‍ അവനെ അടിച്ചു എന്നാണ് പറഞ്ഞത്. അവന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരു വേദനസംഹാരി എഴുതിയിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നുമില്ല. കാമറ ഞാന്‍ അടിച്ചുപൊട്ടിച്ചു എന്നു പറഞ്ഞു. കാമറയുടെ മുന്നില്‍ നിന്ന് അരിവാങ്ങുന്നവനാണ് ഞാന്‍. കാമറ എടുത്ത് നിലത്തടിക്കാനുള്ള മനസ്സൊന്നും എനിക്കില്ല. പൊലീസ് സ്റ്റേഷനില്‍ ഇപ്പോള്‍ ആ കാമറ ഇല്ല. ആ കാമറയെടുത്ത് അവന്‍ വര്‍ക്കിന് പോയി. 9 ലക്ഷം രൂപയാണ് ആ വ്യക്തി ചോദിക്കുന്നത്. പലരേക്കൊണ്ടും ചോദിപ്പിച്ചു. സുഖമില്ലാത്ത മകളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. എന്റെ മകളുടെ തലയില്‍ കൈവെച്ച് പറയുകയാണ് ജിനീഷ് എന്ന വ്യക്തിയെ ഞാന്‍ തല്ലിയിട്ടില്ല. അവന്റെ കാമറ തല്ലിപ്പൊളിച്ചിട്ടില്ല. യൂട്യൂബില്‍ നിന്ന് കിട്ടിയതിന്റെ പങ്ക് അവനും കൊടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com