'കിരണ്‍ റാവു, നിങ്ങള്‍ എന്നാണ് എനിക്കൊപ്പം സിനിമ ചെയ്യുന്നത്?': ആമിര്‍ ഖാന്റെ മുന്‍ഭാര്യയ്ക്ക് സല്‍മാന്റെ പ്രശംസ

അച്ഛന്‍ സലിം ഖാനൊപ്പമാണ് സല്‍മാന്‍ ലാപതാ ലേഡീസ് കണ്ടത്
സല്‍മാന്‍ ഖാന്‍, കിരണ്‍ റാവുവും ആമിര്‍ ഖാനും
സല്‍മാന്‍ ഖാന്‍, കിരണ്‍ റാവുവും ആമിര്‍ ഖാനുംഫെയ്സ്ബുക്ക്

ബോളിവുഡ് ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോള്‍ വൈറലാവുന്നത് ചിത്രം കണ്ട് സല്‍മാന്‍ ഖാന്‍ പങ്കുവച്ച കുറിപ്പാണ്.

സല്‍മാന്‍ ഖാന്‍, കിരണ്‍ റാവുവും ആമിര്‍ ഖാനും
'മകള്‍ക്ക് അഭിമാനത്തോടെ കാണിച്ചു കൊടുക്കാന്‍ പോകുന്ന എന്റെ ആദ്യ സിനിമയായിരിക്കും ആടുജീവിതം': പൃഥ്വിരാജ്

അച്ഛന്‍ സലിം ഖാനൊപ്പമാണ് സല്‍മാന്‍ ലാപതാ ലേഡീസ് കണ്ടത്. തനിക്കും അച്ഛനും ചിത്രം ഇഷ്ടപ്പെട്ടു എന്നാണ് താരം എക്‌സില്‍ കുറിച്ചത്. കിരണ്‍ റാവുവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും താരം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് ഇപ്പോഴാണ് കണ്ടത്. വാഹ് വാഹ് കിരണ്‍. ഞാന്‍ അത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ അച്ഛനും. സംവിധായികയായിട്ടുള്ള അരങ്ങേറ്റത്തിന് ആശംസകള്‍. എനിക്കൊപ്പം എപ്പോഴാണ് വര്‍ക്ക് ചെയ്യുന്നത്? സല്‍മാന്‍ ഖാന്‍ കുറിച്ചു.

കിരണ്‍ റാവുവിന്റെ സംവിധായികയായുള്ള അരങ്ങേറ്റ സിനിമയാണ് ലാപതാ ലേഡീസ് എന്നാണ് സല്‍മാന്‍ കുറിച്ചത്. എന്നാല്‍ 2010ല്‍ റിലീസ് ചെയ്ത ധോബി ഗട്ട് ആണ് കിരണിന്റെ ആദ്യ സംവിധാന സംരംഭം. ആമിര്‍ ഖാന്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററില്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com