'മകള്‍ക്ക് അഭിമാനത്തോടെ കാണിച്ചു കൊടുക്കാന്‍ പോകുന്ന എന്റെ ആദ്യ സിനിമയായിരിക്കും ആടുജീവിതം': പൃഥ്വിരാജ്

'ഒന്‍പതു വയസുകാരിയായ എന്റെ മകള്‍ അവളുടെ അച്ഛന്‍ ഇതുവരെ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുന്നത് കാണുകയാണ്'
ആടുജീവിതം പോസ്റ്റർ, സുപ്രിയയ്ക്കും അല്ലിയ്ക്കുമൊപ്പം പൃഥ്വിരാജ്
ആടുജീവിതം പോസ്റ്റർ, സുപ്രിയയ്ക്കും അല്ലിയ്ക്കുമൊപ്പം പൃഥ്വിരാജ് ഫെയ്സ്ബുക്ക്

റെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയുടെ തലവരമാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ആക്ടറെന്ന നിലയില്‍ മകള്‍ക്ക് ആഭിമാനത്തോടെ കാണിച്ചുകൊടുക്കാന്‍ പോകുന്ന തന്റെ ആദ്യ സിനിമ ആടുജീവിതമായിരിക്കുമെന്ന് പറയുകയാണ് പൃഥ്വിരാജ്.

ആടുജീവിതം പോസ്റ്റർ, സുപ്രിയയ്ക്കും അല്ലിയ്ക്കുമൊപ്പം പൃഥ്വിരാജ്
'പത്ത് മാസത്തിനിടെ നാല് ശസ്ത്രക്രിയ; രണ്ട് സ്തനങ്ങളും നീക്കം ചെയ്തു'; കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് നടി
എന്റെ മകള്‍ക്ക് ഒന്‍പത് വയസാണ്. അവള്‍ സിനിമയില്‍ കാണുന്നത് അവളുടെ അച്ഛനെ തന്നെയാണ്. അല്ലാതെ നിങ്ങളുടെ മക്കളുടേതുപോലെ പൃഥ്വിരാജ് എന്ന നടനെ അല്ല

തന്റെ സിനിമകള്‍ മകളെ കാണിക്കാറില്ല എന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടാണ് താരത്തിന്റെ പ്രതികരണം. എന്റെ സിനിമകള്‍ മകളെ കാണിക്കാറില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് എന്നെ വിമര്‍ശനവുമായി എത്തിയിരുന്നു. മകളെ സിനിമകള്‍ കാണിക്കാത്തെ ആള്‍ക്ക് എങ്ങനെയാണ് പ്രേക്ഷകരോട് കുടുംബ സമേതം സിനിമ കാണാന്‍ പറയാനാവുക എന്നാണ് പലരും ചോദിച്ചത്. അതില്‍ വ്യത്യാസം എന്താണെന്നുവെച്ചാല്‍, എന്റെ മകള്‍ക്ക് ഒന്‍പത് വയസാണ്. അവള്‍ സിനിമയില്‍ കാണുന്നത് അവളുടെ അച്ഛനെ തന്നെയാണ്. അല്ലാതെ നിങ്ങളുടെ മക്കളുടേതുപോലെ പൃഥ്വിരാജ് എന്ന നടനെ അല്ല. ആ സാഹചര്യം ഏറെ വ്യത്യസ്തമാണ്.

ഒന്‍പതു വയസുകാരിയായ എന്റെ മകള്‍ അവളുടെ അച്ഛന്‍ ഇതുവരെ ചെയ്യാത്ത പലകാര്യങ്ങളും ചെയ്യുന്നത് കാണുകയാണ്. അതുകൊണ്ടാണ് ഞാന്‍ എന്റെ ഒരു സിനിമകളും മകളെ കാണിക്കാത്തത്. ഞാനെന്ന നടന്‍ ആരാണെന്ന് മകളെ കാണിക്കാന്‍ ആദ്യമായി ഞാന്‍ കാണിക്കുന്ന സിനിമ ആടുജീവിതമായിരിക്കും. - പൃഥ്വിരാജ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ നീണ്ട താടി വളര്‍ത്തിയ ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. അല്ലിക്ക് ആടുജീവിതം സിനിമ എന്നത് തന്റെ നീണ്ട താടിയാണ് എന്നാണ് താരം പറയുന്നത്. നീണ്ട നാള്‍ താന്‍ താടി നീട്ടി വളര്‍ത്തിയിരുന്നു. അവള്‍ അതിനെ കൂളായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ ഡാഡ താടി വളര്‍ത്തിയ സമയത്തെ സിനിമയാണ് ഇത്. - താരം പറഞ്ഞു.

ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം ഈ മാസം 28-നാണ് റിലീസ് ചെയ്യുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തില്‍ സം?ഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമല പോള്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. സിനിമാപ്രേമികളുടെ പ്രതീക്ഷയേറ്റിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com