'എന്റെ ചേട്ടൻ മാത്രമല്ല അച്ഛനും ഹീറോയുമായിരുന്നു'; സൂര്യകിരണിന്റെ വേർപാടിൽ സുജിത

മഞ്ഞപ്പിത്തം ബാധിച്ച് മാർച്ച് 11നാണ് സൂര്യ കിരൺ മരിക്കുന്നത്
സൂര്യ കിരണും സുജിതയും
സൂര്യ കിരണും സുജിതയുംഇന്‍സ്റ്റഗ്രാം

തെലുങ്ക് സംവിധായകനും മുൻ ബാലതാരവുമായ സൂര്യകിരണിന്റെ അപ്രതീക്ഷിത വേർപാട് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോൾ സഹോദരന്റെ വേർപാടിൽ നടി സുജിത ധനുഷ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. സൂര്യകിരൺ തന്റെ സഹോദരൻ മാത്രമല്ല, ജീവിതത്തിലെ അച്ഛനും നായകനുമായിരുന്നു എന്നാണ് സുജിത കുറിച്ചത്.

സൂര്യ കിരണും സുജിതയും
ബോളിവുഡില്‍ വീണ്ടും താരവിവാഹം; പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും വിവാഹിതരായി

‘ചേട്ടാ, ആത്മാവിന് നിത്യശാന്തി നേരുന്നു. എന്റെ സഹോദരൻ മാത്രമല്ല, അച്ഛനും നായകനുമൊക്കെയാണ്. ചേട്ടന്റെ കഴിവിലും വാക്കുകളിലും ഞാൻ അഭിമാനിക്കുന്നു. പല നിലകളിൽ, നിങ്ങളുടെ സാന്നിധ്യം എത്തി. പുനർജന്മം സത്യമാണെങ്കിൽ, ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും ആരംഭിക്കട്ടെ.’– സൂര്യ കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പം സുജിത കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഞ്ഞപ്പിത്തം ബാധിച്ച് മാർച്ച് 11നാണ് സൂര്യ കിരൺ മരിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായാണ് സൂര്യകിരൺ മലയാളികൾക്കിടയിൽ ശ്ര​ദ്ധനേടുന്നത്. വിവിധ ഭാഷകളിൽ 200ൽ അധികം ചിത്രങ്ങളിലാണ് അദ്ദേഹം ബാലതാരമായെത്തിയത്. സത്യം എന്ന ചിത്രം സംവിധാനം ചെയ്ത് 2003 ൽ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ചാപ്റ്റർ 6, ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനായി. അതുപോലെ സുജിതയും ബാലതാരമായാണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. സമ്മർ ഇൻ ബത്‌ലഹേം, ഇങ്ങനെ ഒരു നിലാപ്പക്ഷി, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ നിരവദി സിനിമകളിൽ അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com