ബോളിവുഡില്‍ വീണ്ടും താരവിവാഹം; പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും വിവാഹിതരായി

അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം
പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും
പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയുംഇന്‍സ്റ്റഗ്രാം

ബോളിവുഡിൽ നിന്ന് വീണ്ടും താര വിവാഹം. നടൻ പുൽകിത് സമ്രാട്ടും നടി കൃതി ഖർബന്ദയും വിവാഹിതരായി. ​ഗുഡ്​ഗാവിൽ വച്ച് ഇന്നലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദമ്പതികൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

പുൽകിത് സമ്രാട്ടും കൃതി ഖർബന്ദയും
'മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വലിഞ്ഞുകയറിയ കുടിയൻ അല്ല ജാസി ​ഗിഫ്റ്റ്; 20 വർഷം പഴക്കമുള്ള ​ഗോസിപ്പ്'

പിങ്ക് ലഹങ്കയായിരുന്നു കൃതിയുടെ വേഷം. മിന്റ് ​ഗ്രീൻ ഷർവാണിയാണ് പുൽകിത് അണിഞ്ഞിരുന്നത്. ദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. പഗൽപന്തി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തി. വീരേ കി വെഡ്ഡിങ്, തായിഷ് എന്നിവയാണ പ്രധാന ചിത്രങ്ങൾ. കന്നഡ, ഹിന്ദി, തെലുങ്ക് സിനിമകളിലൂടെയാണ് കൃതി ശ്രദ്ധേയയാവുന്നത്. പുൽകിതിന്റെ രണ്ടാം വിവാഹമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com