വയറ്റിലെ പൊള്ളിയ പാടുകളുമായി സാറ അലി ഖാന്‍ റാമ്പില്‍; കയ്യടിച്ച് പ്രേക്ഷകര്‍

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് പൊള്ളലേറ്റത്
സാറ അലി ഖാന്‍
സാറ അലി ഖാന്‍എഎന്‍ഐ

പൊള്ളിയ പാടുകളുമായി ലാക്‌മേ ഫാന്‍ വീക്കിന്റെ റാമ്പില്‍ ചുവടുവെച്ച് സാറാ അലി ഖാന്‍. ഡിസൈനര്‍ വരുണ്‍ ചക്കിലമിന്റെ ഷോ സ്‌റ്റോപ്പറായാണ് സാറ പ്രത്യക്ഷപ്പെട്ടത്. സില്‍വര്‍ എംബ്രോയിഡറി വര്‍ക്കിലുള്ള ഗ്രേ ലെഹങ്കയാണ് താരം അണിഞ്ഞത്. വയറ്റിലെ പൊള്ളിയ പാടുകള്‍ മറയ്ക്കാതെയാണ് താരം റാമ്പില്‍ ചുവടുവച്ചത്.

സാറ അലി ഖാന്‍
'ഞാന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു'; ഊ അണ്ടവാ ഗാനത്തേക്കുറിച്ച് സാമന്ത

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് പൊള്ളലേറ്റത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് സാറ. എത്രമനോഹരമായാണ് സാറ തന്റെ പൊള്ളലേറ്റ പാടുകള്‍ കാണിക്കുന്നത്. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മേക്കപ്പ് വെച്ച് അത് മറക്കുമായിരുന്നു എന്നാണ് കമന്റുകള്‍. സാറയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത് ഇത്തരം തെരഞ്ഞെടുപ്പുകളാണെന്നും കുറിക്കുന്നവരുണ്ട്.

സാറ അലി ഖാന്‍ ലാക്മേ ഫാഷന്‍ വീക്കില്‍
സാറ അലി ഖാന്‍ ലാക്മേ ഫാഷന്‍ വീക്കില്‍എഎന്‍ഐ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യമായല്ല സാറ പരിക്കേറ്റ പാടുകളുമായി പൊതുവേദിയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പാപ്പരാസികള്‍ക്ക് മുന്നില്‍ താരം പൊള്ളിയ പാടുകളുമായി പോസ് ചെയ്തിരുന്നു. എന്ത് പറ്റിയതാണ് എന്ന ചോദ്യത്തിന് പൊള്ളലേറ്റതാണെന്ന് താരം മറുപടി നല്‍കുകയും ചെയ്തു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മര്‍ഡര്‍ മുബാരക് ആണ് താരത്തിന്റെ പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com