'ആ വിഡിയോ എന്നെ ഉലച്ചു'; പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനിച്ച് നടന്‍; വീഡിയോ

ഇന്‍സ്റ്റഗ്രാമില്‍ യാദൃച്ഛികമായാണ് താന്‍ ആ യുവാവിന്റെ വിഡിയോ കണ്ടതെന്ന് ബാല പറയുന്നു
പെട്രോള്‍ ജീവനക്കാരന് ബൈക്ക് സമ്മാനമായി നല്‍കുന്ന തമിഴ്‌നടന്‍ കെപിവൈ ബാല
പെട്രോള്‍ ജീവനക്കാരന് ബൈക്ക് സമ്മാനമായി നല്‍കുന്ന തമിഴ്‌നടന്‍ കെപിവൈ ബാലവീഡിയോ ദൃശ്യം

ചെന്നൈ: വര്‍ഷങ്ങളായി ബൈക്കില്ലാതെ ബുദ്ധിമുട്ടിയ പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനവുമായി ചലച്ചിത്ര നടന്‍. തമിഴ് നടന്‍ കെപിവൈ ബാലയാണ് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന യുവാവിന് ബൈക്ക് സമ്മാനമായി നല്‍കിയത്. ബൈക്ക് സമ്മാനിക്കുന്ന വീഡിയോ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ഇന്‍സ്റ്റഗ്രാമില്‍ യാദൃച്ഛികമായാണ് താന്‍ ആ യുവാവിന്റെ വിഡിയോ കണ്ടതെന്ന് ബാല പറയുന്നു. ബൈക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് യുവാവ് പറഞ്ഞതുകേട്ടപ്പോള്‍ തനിക്ക് വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അയാള്‍ക്ക് ബൈക്ക് വാങ്ങാന്‍ കഴിയില്ലെങ്കിലും തനിക്ക് ഒരു ബൈക്ക് അയാള്‍ക്ക് സമ്മാനമായി നല്‍കാന്‍ കഴിയില്ലേയെന്ന് ആലോചിച്ചു. തുടര്‍ന്നാണ് യുവാവിന് സമ്മാനമായി ബൈക്ക് വാങ്ങി നല്‍കിയതെന്ന് ബാല പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുത്തന്‍ ബൈക്കുമായി നടന്‍ ഇന്ധനം അടിക്കാന്‍ പെട്രോള്‍ പമ്പിലെത്തി. പെട്രോള്‍ അടിച്ചതിന് പിന്നാലെ നടന്‍ വണ്ടിയുടെ കീ ജീവനക്കാരന് കൈമാറുകയായിരുന്നു. അതിനുശേഷം കുറച്ച് ദൂരം നടന്‍ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയും ചെയ്തു. യുവാവിനെ കെട്ടിപ്പിടിച്ച് സെല്‍ഫി എടുത്ത ശേഷമാണ് നടന്‍ മടങ്ങിയത്. നേരത്തെയും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി നിരവധി സഹയാങ്ങള്‍ നടന്റെ ഭാഗത്തുനിന്നുണ്ടായിട്ടിണ്ട്. എന്തായാലും നടന്‍ യുവാവിനെ ബൈക്ക് സമ്മാനിച്ചതിനെ അഭിനന്ദിക്കുകയാണ് സൈബര്‍ ലോകം.

പെട്രോള്‍ ജീവനക്കാരന് ബൈക്ക് സമ്മാനമായി നല്‍കുന്ന തമിഴ്‌നടന്‍ കെപിവൈ ബാല
കേദാറിന് ഗുരുവായൂരില്‍ ചോറൂണ്, മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com