നാട്ടിലെ ഉത്സവത്തിന് നിലത്തിരുന്ന് നാടകം കണ്ട് അനുശ്രീ; വൈറലായി ചിത്രങ്ങൾ

കമുകുംചേരി ഉത്സവത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനംകവരുന്നത്
നാട്ടിലെ ഉത്സവത്തിന് നിലത്തിരുന്ന് നാടകം കണ്ട് അനുശ്രീ; വൈറലായി ചിത്രങ്ങൾ

ലയാളത്തിന്റെ പ്രിയനടിയാണ് അനുശ്രീ. സ്വന്തം നാട്ടിലെത്തിയാൽ അനുശ്രീ താരവേഷം അഴിച്ചുവെക്കുകയാണ് പതിവ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വീടിനു അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുന്ന നടിയാണ് ചിത്രങ്ങളാണ്.

നാട്ടിലെ ഉത്സവത്തിന് നിലത്തിരുന്ന് നാടകം കണ്ട് അനുശ്രീ; വൈറലായി ചിത്രങ്ങൾ
പ്രേമലു ഒടിടിയിലേക്ക്; ഓസ്ലര്‍ എത്തി: ഫൈറ്റര്‍, ഓപ്പണ്‍ഹൈമര്‍ ഉള്‍പ്പടെ ഈ ആഴ്ച വമ്പന്‍ റിലീസുകള്‍

കമുകുംചേരി ഉത്സവത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനംകവരുന്നത്. ഉത്സവത്തിന്റെ ഭാ​ഗമായി നടന്ന നാടകം കാണാൻ നിലത്തിരിക്കുന്ന അനുശ്രീയുടേതാണ് ചിത്രങ്ങൾ. താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. സുരേഷ് കുന്നകോട് ആണ് ചിത്രങ്ങൾ പകർത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടിലെ ആഘോഷങ്ങളിലെല്ലാം അനുശ്രീ സജീവ സാന്നിധ്യമാണ്. ഉത്സവത്തിൽ നിന്നും കൃഷ്ജയന്തി ആഘോഷത്തിൽ നിന്നുമൊക്കെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബിജു മേനോൻ–ആസിഫ് അലി ചിത്രം ‘തലവൻ’ ആണ് നടിയുടെ പുതിയ റിലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com