മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന നടനാണ് രണ്‍ദീപ് ഹൂഡ. 23 വര്‍ഷമായി സിനിമയില്‍ സജീവമാണ് താരം. എന്നാല്‍ ഇതില്‍ 11 വര്‍ഷത്തോളം പ്രതിസന്ധി നിറഞ്ഞതായിരുന്നു. ആ കാലഘട്ടത്തില്‍ കാര്‍ ഉള്‍പ്പടെയുള്ള തന്റെ സ്വത്തുക്കളെല്ലാം വില്‍ക്കേണ്ടതായി വന്നു. എന്നാല്‍ അപ്പോള്‍ പോലും തന്റെ കുതിരകളെ വിറ്റില്ല എന്നാണ് രണ്‍ദീപ് പറയുന്നത്.
നിരവധി സമയങ്ങളില്‍ എന്റെ കയ്യില്‍ ഒറ്റ പൈസ ഉണ്ടായിരുന്നില്ല. ഇനി എന്ത് ചെയ്യും എന്നുപോലും അറിയാത്ത അവസ്ഥയായിരുന്നു. എന്റെ വീട്ടിലെ വിലമതിക്കുന്ന പലസാധനങ്ങളും ഞാന്‍ വിറ്റു. കാറും മൈക്രോവേവും എല്ലാം. പക്ഷേ എന്റെ കുതിരകളെ ഞാന്‍ ഒരിക്കലും വിറ്റില്ല. അറബിയില്‍ ഒരു ചൊല്ലുണ്ട്, ചെലവാക്കുന്നതു കുറച്ച് വരുമാനമുണ്ടാക്കുന്നതിലൂടെ നിങ്ങള്‍ ഒന്നും നേടില്ല.- രണ്‍ദീപ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരിക്കല്‍ എന്റെ കുതിര രഞ്ജിയെ ഞാന്‍ വിറ്റു. അവന്‍ വയസായിരുന്നു. പൈസയ്ക്കുവേണ്ടിയായിരുന്നു ഞാന്‍ വിറ്റത്. മറ്റു കുതിരകളേ നോക്കാന്‍ എനിക്കത് സഹായമാവുമെന്ന് കരുതി. അവര്‍ അവനെ വണ്ടിയില്‍ കയറ്റി. എനിക്ക് ചെക്ക് തന്നു. വണ്ടി എടുക്കാന്‍ പോയപ്പോള്‍ എനിക്ക് സഹിക്കാനായില്ല. ഞാന്‍ വണ്ടി നിര്‍ത്തിച്ച് അവരോട് വഴക്കിട്ട് എന്റെ കുതിരയെ തിരിച്ചുവാങ്ങി.- രണ്‍ദീപ് ഹൂഡ പറഞ്ഞു. കുതിര സവാരിയില്‍ തല്‍പ്പരനാണ് രണ്‍ദീപ് ഹൂഡ. കുതിരകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക